1 GBP = 103.84
breaking news

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കോഴക്കളി വേണ്ട, പിടിമുറുക്കി വിജിലൻസ്

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കോഴക്കളി വേണ്ട, പിടിമുറുക്കി വിജിലൻസ്

കണ്ണൂർ: തൃശൂരിൽ ആറിന് കൊടിയേറുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴ ഇടപാടുകൾ തീർത്തും ഒഴിവാക്കാനായി വിജിലൻസ് വിഭാഗം രംഗത്ത്. വിധികർത്താക്കളുടെ യോഗ്യതയും പരിചയവുമെല്ലാം ഉദ്യോഗസ്ഥസംഘം വിലയിരുത്തും. മേളയുടെ പ്രധാന വേദികളെല്ലാം വിജിലൻസ് വലയത്തിലായിരിക്കും.
മുഴുവൻ വിധികർത്താക്കളുടെയും മൊബൈൽ നമ്പരടക്കം വിജിലൻസിലെ റിസർച്ച് ആൻഡ് ട്രെയ്‌നിംഗ് വിഭാഗം ശേഖരിച്ചുവരികയാണ്. വിധിനിർണയത്തിനുള്ള മാർഗരേഖയുടെ പകർപ്പും സംഘാടകരിൽ നിന്നു ശേഖരിച്ചിട്ടുണ്ട്.
കലോത്സവ വേദികളിൽ ഇടനിലക്കാരുടെ ആധിപത്യമാണെന്ന ആരോപണമുയർന്ന സാഹചര്യത്തിലാണ് മേളയുടെ നടത്തിപ്പ് സുതാര്യമാക്കാൻ ആദ്യമായി കഴിഞ്ഞ വർഷം വിജിലൻസ് സംഘത്തെ നിയോഗിച്ചത്. എന്തെങ്കിലും ക്രമക്കേട് ശ്രദ്ധയിൽപെട്ടാൽ മത്സരാർത്ഥികൾക്കെന്ന പോലെ കാണികൾക്കും പരാതി നൽകാം.

കഴിഞ്ഞ വർഷം ചില ജില്ലകളിൽ അണിയറ പ്രവർത്തകർ വഴി വിധികർത്താക്കളെ രക്ഷിതാക്കൾ സ്വാധീനിച്ചുവെന്ന പരാതികൾ വിജിലൻസിനു മുന്നിലെത്തിയിരുന്നു. തുടർന്ന് സംസ്ഥാന കലോത്സവത്തിലും നിരീക്ഷണം ശക്തമാക്കാൻ തീരുമാനിക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more