1 GBP = 103.87

പതിനേഴര ലക്ഷം വാങ്ങി സ്കൂളിൽ നിയമനം; കാരണമില്ലാതെ യുവതിയെ പിരിച്ചുവിട്ടു

പതിനേഴര ലക്ഷം വാങ്ങി സ്കൂളിൽ നിയമനം; കാരണമില്ലാതെ യുവതിയെ പിരിച്ചുവിട്ടു

തൃശൂർ: ലക്ഷങ്ങൾ വാങ്ങി സ്കൂളിൽ നിയമനം നൽകിയതിനു ശേഷം യുവതിയെ പിരിച്ചുവിട്ടു. പതിനേഴര ലക്ഷം വാങ്ങി സ്കൂളിൽ ലാബ് അസിസ്റ്റന്‍റ് ആയി നിയമനം നൽകിയതിനു ശേഷമാണ് പിരിച്ചുവിടൽ. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നൽകി.

ലക്ഷങ്ങൾ വാങ്ങി ജോലി നൽകിയതിനു ശേഷം ലാബ് അസിസ്റ്റന്‍റ് ജോലിയിൽ നിന്നും നിർദ്ധനയായ യുവതിയെ പിരിച്ചുവിടുകയായിരുന്നു. തൃശൂർ പലിശേരിയിലെ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ മാനേജരുടെ നടപടിക്കെതിരെ ഡി വൈ എസ് പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്താൻ ത്യശൂർ ജില്ലാ പോലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹനദാസ് നിർദ്ദേശം നൽകി.

പലിശേരി എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂൾ മാനേജരും 30 ദിവസത്തിനകം റിപ്പോർട്ട് നൽകണം. പൊലീസ് റിപ്പോർട്ട് ഒരു മാസത്തിനകം ലഭിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

17.5 ലക്ഷം വാങ്ങിയ ശേഷം 2016ലാണ് ലാബ് അസിസ്റ്റന്‍റ് ആയി പി എൽ ബിന്ദുവിന് നിയമനം നൽകിയത്. എന്നാൽ, ഒരു വർഷത്തിന് ശേഷം പിരിച്ചുവിട്ടെന്നാണ് പരാതി. ഏക സമ്പാദ്യമായ വീടിന്‍റെ ആധാരം പണയം വെച്ചായിരുന്നു ഭർത്താവ് മരിച്ച ബിന്ദു ഭീമമായ തുക കോഴ നൽകിയത്. പ്രായമായ അച്ഛന്‍റെ പെൻഷനാണ് ഇപ്പോൾ ഈ കുടുംബത്തിന്‍റെ ഏക വരുമാനം. പതിനൊന്നിലും നാലിലും പഠിക്കുന്ന രണ്ട് പെൺമക്കളുമുണ്ട്.

സ്കൂളിന്‍റെ നടപടിയെ തുടർന്ന് ബിന്ദുവും മകളും സ്കൂളിന് മുന്നിൽ സത്യാഗ്രഹം തുടങ്ങിയെങ്കിലും ഫലമുണ്ടായില്ല. മാധ്യമവാർത്തയെ തുടർന്ന് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ആരോപണം ശരിയാണെങ്കിൽ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more