1 GBP = 103.68
breaking news

എസ്ബിഐ ബാങ്ക് ലയനം ; അനുബന്ധ ബാങ്കുകളുടെ ചെക്കുബുക്കുകള്‍ അസാധുവാകും

എസ്ബിഐ ബാങ്ക് ലയനം ; അനുബന്ധ ബാങ്കുകളുടെ ചെക്കുബുക്കുകള്‍ അസാധുവാകും

ന്യൂഡല്‍ഹി: എസ്ബിഐ-എസ്ബിടി ബാങ്കുകളുടെ ലയനത്തിനുശേഷം ബാങ്ക് ഇടപാടുകളില്‍ വരുത്തിയ മാറ്റങ്ങള്‍ അധികമാണ്. അതോടനുബന്ധിച്ച് ഡിസംബര്‍ 31നുശേഷം എസ്ബിഐ അനുബന്ധ ബാങ്കുകളുടെ ചെക്കുബുക്കുകള്‍ അസാധുവാകും. പകരം പുതുക്കിയ ഐഎഫ്എസ് സി കോഡുകള്‍ രേഖപ്പെടുത്തിയ എസ്ബിഐയുടെ ചെക്കുബുക്കുകളാണ് ലഭിക്കുക.

സെപ്റ്റംബര്‍ 30 വരെയായിരുന്നു ചെക്ക്ബുക്കുകളുടെ കാലാവധി. എന്നാല്‍ പിന്നീട് കാലാവധി നീട്ടുകയായിരുന്നു. ഭാരതീയ മഹിളാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, ബിക്കാനീര്‍ ആന്റ് ജെയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് റായ്പുര്‍, ട്രാവന്‍കൂര്‍ തുടങ്ങിയ ബാങ്കുകളുടെ ചെക്കുബുക്കുകളാണ് മാറ്റിനല്‍കുക.

അക്കൗണ്ട് ഉടമകള്‍ക്ക് പുതിയ ചെക്ക്ബുക്കുകള്‍ ബാങ്ക് അയച്ചിട്ടുണ്ടെങ്കിലും ലഭിക്കാത്തവര്‍ ശാഖയുമായി ബന്ധപ്പെടാനാണ് ബാങ്കിന്റെ നിര്‍ദേശം. എടിഎം, എസ്ബിഐയുടെ മൊബൈല്‍ ആപ്, നെറ്റ് ബാങ്കിങ് തുടങ്ങിയവ വഴിയും ചെക്ക്ബുക്കിന് അപേക്ഷിക്കാം.

മുംബൈ, ന്യൂഡല്‍ഹി, ബെംഗളുരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, പട്‌ന, അഹമ്മദാബാദ്, ഭോപ്പാല്‍, അമരാവതി, ചണ്ഡിഗഡ്, ജെയ്പുര്‍, തിരുവനന്തപുരം, ലക്‌നൗ എന്നീ പ്രധാന നഗരങ്ങളിലുള്ള എസ്ബിഐ ശാഖകളുടെ പേരിലും ഐഎഫ്എസ് സി കോഡിലും മാറ്റം വരുത്തിയിട്ടുണ്ട്.

ഈ ശാഖകളില്‍ അക്കൗണ്ടുള്ളവര്‍ പുതിയ ചെക്കുബുക്ക് വാങ്ങിയ്ക്കണം. ബാങ്കുകള്‍ എസ്ബിഐയില്‍ ലയിച്ചതോടെ നിരവധി ശാഖകള്‍ പൂട്ടുകയും മറ്റ് ശാഖകള്‍ പുനഃക്രമീകരിക്കുകയും ചെയ്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more