1 GBP = 103.69

കൂടുതല്‍ പരിഷ്‌കാരങ്ങളുമായി സൗദി രാജകുമാരന്‍; സ്ത്രീകള്‍ക്ക് മാന്യമെന്ന് കരുതുന്ന വസ്ത്രധാരണം നടത്താം

കൂടുതല്‍ പരിഷ്‌കാരങ്ങളുമായി സൗദി രാജകുമാരന്‍; സ്ത്രീകള്‍ക്ക് മാന്യമെന്ന് കരുതുന്ന വസ്ത്രധാരണം നടത്താം

റിയാദ്: ചുമതലയേറ്റതിന് പിന്നാലെ വിപ്ലവകരമായ തീരുമാനങ്ങളും പരിഷ്‌കാരങ്ങളും രാജ്യത്ത് നടപ്പാക്കിയ സൗദി കീരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വീണ്ടും ലോകത്തെ ഞെട്ടിച്ചു. യാഥാസ്ഥിതിക മുസ്‌ലിം രാജ്യമായ സൗദി അറേബ്യയില്‍ ഇനിമുതല്‍ സ്തീകള്‍ പര്‍ദ്ധയോ മുഖാവരണമോ ധരിക്കണമെന്ന് നിര്‍ബന്ധമില്ലന്ന് രാജകുമാരന്‍ വ്യക്തമാക്കി.

അമേരിക്കന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സ്തരീകളുടെ വസ്ത്രധാരണം സംബന്ധിച്ച് തന്റെ രാജ്യം പുലര്‍ത്തിപ്പോന്ന യാഥാസ്ഥിതിക രീതികള്‍ മാറ്റണമെന്ന തന്റെ നിലപാട് രാജകുമാരന്‍ വ്യക്തമാക്കിയത്. മാന്യമെന്ന് തോന്നുന്ന ഏത് വസ്ത്രവും രാജ്യത്തെ സ്ത്രീകള്‍ക്ക് ധരിക്കാമെന്ന് മുഹമ്മദ് രാജകുമാരന്‍ പറഞ്ഞു. മാന്യമായ വസ്ത്രമേതെന്ന് സ്ത്രീകള്‍ക്ക് തന്നെ തെരഞ്ഞെടുക്കാം. രാജ്യത്ത് സ്ത്രീപുരുഷ വിവേചനമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതിക്കെതിരായി നടക്കുന്ന നടപടികള്‍ വിട്ടുവീഴ്ചയില്ലാതെ തുടരുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി.

സൗദി ഭരാണാധികാരിയായ സല്‍മാന്‍ രാജകുമാരന്റെ മകനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാന്‍, കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ട് അധികാരമേറ്റശേഷം രാജ്യത്ത് വിപ്ലവകരമായ മാറ്റത്തിനാണ് തുടക്കമിട്ടത്. അധികാരമേറ്റതിന് പിന്നാലെ അഴിമതിയുടെ പേരില്‍ കഴിഞ്ഞവര്‍ഷം നവംബറില്‍ രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായിരുന്നു. ഇവരില്‍ പലരേയും പിന്നീട് മോചിപ്പിച്ചുവെങ്കിലും അഴിമതിക്കെതിരായ ശക്തമായ സന്ദേശം നല്‍കാന്‍ മുഹമ്മദ് ബിന്‍ സല്‍മാന് കഴിഞ്ഞു.

പാശ്ചാത്യവിദ്യാഭ്യാസം സിദ്ധിച്ച മുഹമ്മദ് ബിന്‍ സല്‍മാന്‍ ചുമതലയേറ്റതിന് പിന്നാലെ ഡ്രൈവിംഗ് ലൈന്‍സിന് സ്ത്രീകള്‍ക്ക് അനുമതി, പുരുഷന്റെ സാന്നിധ്യമില്ലാതെ സ്ത്രീകള്‍ക്ക് പൊതുനിരത്തില്‍ സഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയ പരിഷ്‌കാരങ്ങളും സൗദി അറേബ്യയില്‍ നടപ്പാക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more