1 GBP = 103.97

ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത് റഷ്യയും സഊദി അറേബ്യയും

ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത് റഷ്യയും സഊദി അറേബ്യയും

ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യ,സഊദി അറേബ്യയെ നേരിടും. രാത്രി 8.30ന് മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് എയില്‍ നിന്നും രണ്ടാം റൗണ്ടിലേക്ക്‌ കടക്കാനാഗ്രഹിക്കുന്ന റഷ്യക്ക്  സഊദിക്കെതിരെ ജയം അനിവാര്യമാണ്. ലോകകപ്പില്‍ പങ്കെടുക്കുന്ന 32 ടീമുകളില്‍ ഫിഫ റാങ്കിങ്ങില്‍ ഏറ്റവും താഴെ നില്‍ക്കുന്ന രണ്ട് ടീമുകളാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. അതിനാല്‍ തുല്യ ശക്തികളുടെ പോരാട്ടമാണ് മോസ്ക്കോ ലുഷ്നിക്കി സ്റ്റേഡിയത്തില്‍ നടക്കുക. എങ്കിലും സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യം റഷ്യക്ക് മുന്‍തൂക്കം നല്‍കുന്നു.

എന്നാല്‍ കഴിഞ്ഞ ഒക്ടോബറിന് ശേഷം റഷ്യന്‍ ടീം ഒരു കളി പോലും ജയിച്ചിട്ടില്ല. ഈ മോശം ഫോമും, നിരവധി പ്രമുഖ താരങ്ങളുടെ പരിക്കും കോച്ച് സ്റ്റനിസ്ലാവ് ചെര്‍ച്ചേസോവിന് ഇന്നത്തെ മത്സരം നല്‍കുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്. അവസാനം കളിച്ച മത്സരങ്ങളുടെ ഫലമെടുത്താല്‍ താരതമ്യേന ഭേദമാണ് സഊദി. പക്ഷെ ലോകകപ്പില്‍ സഊദിയുടെ പ്രകടനം ഒരു കാലത്തും മെച്ചപ്പെട്ടതായിരുന്നില്ല. അവസാനം കളിച്ച പത്ത് ലോകകപ്പ് മത്സരങ്ങളിലും ജയം നേടാന്‍ സഊദിക്ക് ആയിരുന്നില്ല.

സോവിയറ്റ് യൂണിയന് വിഭജിക്കപ്പെട്ടതിന് ശേഷം ഇതുവരെ റഷ്യക്കും ഗ്രൂപ്പ് കടമ്പ കടക്കാനായിട്ടില്ല. ഈ തരത്തില്‍ കണക്കിലും കരുത്തിലും ഒപ്പത്തിനൊപ്പം ഇരു ടീമുകളും. ഹോം ഗ്രൌണ്ട് മുന്‍തൂക്കത്തിനൊപ്പം റഷ്യക്ക് കരുത്താവുക അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ അലക്സി മിരാന്‍ചുക്കിന്റെയും ക്യാപ്റ്റനും ഗോളിയുമായ അക്കിന്‍ ഫീവിന്റെയും സാന്നിധ്യമായിരിക്കും. പ്രതിരോധ താരമായ ഓസാമ ഹൊസാവിയും സ്ട്രൈക്കര്‍ ഫഹദ് അല്‍ മുവല്ലദും സഊദിക്ക് കരുത്ത് പകരും. എ ഗ്രൂപ്പില്‍ ഇരു ടീമുകള്‍ക്ക് ഇനി എതിരിടാനുള്ളത് താരതമ്യേന ശക്തരായ ഉറുഗ്വായും ഈജിപ്തുമാണ്. അതിനാല്‍ ഇന്നത്തെ കളിയില്‍ ജയത്തില്‍ കുറഞ്ഞതൊന്നും രണ്ട് ടീമുകളും ആഗ്രഹിക്കുന്നില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more