1 GBP = 103.92

സൗജന്യങ്ങൾ നിറുത്തിയതിൽ പ്രതിഷേധിച്ചു, 11 സൗദി രാജകുമാരന്മാർ തടങ്കലിൽ

സൗജന്യങ്ങൾ നിറുത്തിയതിൽ പ്രതിഷേധിച്ചു, 11 സൗദി രാജകുമാരന്മാർ തടങ്കലിൽ

റിയാദ്: സൗദി ഭരണകൂടം ചെലവ് ചുരുക്കലിന്റെ ഭാഗമായി ആനുകൂല്യങ്ങൾ തടഞ്ഞതിൽ പ്രതിഷേധിച്ച പതിനൊന്ന് രാജകുമാരന്മാരെ തടവിലാക്കി.
രാജകുടുംബാംഗങ്ങളുടെ വെള്ളത്തിന്റെയും കറണ്ടിന്റെയും സൗദി ഗവൺമെന്റാണ് അടച്ചിരുന്നത്. അത് നിറുത്തലാക്കിയ രാജകീയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജകുമാരന്മാ‌ർ ഖസർ അ – ഹോക്കം കൊട്ടാരത്തിൽ പ്രതിഷേധ യോഗം ചേരുകയായിരുന്നു. രാജകുടുംബത്തിലെ ഒരംഗത്തിന് വധശിക്ഷ വിധിച്ചതിന് നഷ്‌ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. സൗദി രാജാവിനെതിരെയുള്ള അപൂർ‌വമായ പ്രതിഷേധത്തെ തുടർന്ന് രാജകുമാരന്മാരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അൽ – ഹയർ ജയിലിൽ അടച്ച ഇവരെ വിചാരണ ചെയ്യുമെന്ന് sabq.org എന്ന അറബ് ഓൺലൈൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്‌തു.

പ്രതിഷേധം തെറ്റാണെന്ന് അറിയിച്ചിട്ടും കൊട്ടാരം വിട്ടുപോകാൻ തയ്യാറാകാത്തതിനെ തുടർന്നാണ് ഇവരെ തടവിലാക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജകുമാരന്മാരുടെ പേരോ മറ്റ് വിവരങ്ങളോ വെലിപ്പെടുത്തിയിട്ടില്ല. സൗദിയിലെ കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ അഴിമതി വിരുദ്ധ നടപടികളും സാമ്പത്തിക പരിഷ്കാരങ്ങങ്ങളും നടപ്പാക്കി വരികയാണ്. അഴിമതിക്കാരായ നിരവധി രാജകുടുംബാംഗങ്ങളെയും ഉദ്യോഗസ്ഥരെയും കഴിഞ്ഞ വർഷം തടവിലാക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more