1 GBP = 103.76

സൗദി രാജകുമാരൻ ഹെലികോപ്ടർ തകർന്ന് മരിച്ചു

സൗദി രാജകുമാരൻ ഹെലികോപ്ടർ തകർന്ന് മരിച്ചു

റിയാദ്: യെമനിൽ ഹെലികോപ്ടർ തകർന്ന് സൗദി രാജകുമാരൻ മരിച്ചു. സൗദിയിലെ അസിർ പ്രവിശ്യയിലെ ഡെപ്യൂട്ടി ഗവർണറും 2015ൽ സൗദി കിരീടാവകാശിയുമായിരുന്ന മുർഖിൻ ബിൻ അബ്ദുൽ അസിസീന്റെ മകനുമായ മൻസൗർ ബിൻ മുർഖിനാണ് മരിച്ചത്. ആഭ്യന്തര യുദ്ധം നാശം വിതച്ച യെമനിലെ തെക്കൻ അതിർത്തിപ്രദേശത്ത് കൂടി സഞ്ചരിക്കുന്പോഴായിരുന്നു അപകടം. രാജകുമാരനൊപ്പം ഉണ്ടായിരുന്നവരെ കുറിച്ച് വിവരമൊന്നുമില്ല. അപകടത്തിന്റെ കാരണം സംബന്ധിച്ചും വിവരമൊന്നും തന്നെയില്ല.

കഴിഞ്ഞ ദിവസം യമനിലെ ഹൂതി വിമതർ സൗദിയിലെ വിമാനത്താവളം ലക്ഷ്യമാക്കി പായിച്ച മിസൈൽ സൗദി തകർത്തിരുന്നു. ഇതിന് പിന്നാലെ സൗദി അറേബ്യയിൽ അഴിമതിക്കെതിരെയുള്ള കർശന നടപടികളുടെ ഭാഗമായി 11 രാജകുമാരന്മാരും 38 മുൻ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെ 50ലധികം പ്രമുഖരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ രണ്ട് സംഭവങ്ങളുടേയും പശ്ചാത്തലത്തിലാണ് ഇപ്പോൾ ഹെലികോപ്ടർ അപകടവാർത്തയും വന്നിരിക്കുന്നത്. അതിനാൽ തന്നെ അപകടത്തെ കുറിച്ച് ദുരൂഹത ഏറുന്നുണ്ട്. കോപ്ടർ വിമതർ വെടിവച്ചിട്ടതാണോയെന്നും അന്വേഷിക്കുന്നു.

സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന 2015 മുതലാണ്,​ ആഭ്യന്തര യുദ്ധം നടക്കുന്ന യെമനിൽ ഇടപെട്ടു തുടങ്ങിയത്. ഹൂതി വിമതർക്ക് ഇറാൻ ആയുധങ്ങൾ നൽകുന്നുവെന്നാണ് സൗദിയുടെ ആരോപണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more