1 GBP = 103.85
breaking news

സൗദിയിൽ സ്വദേശി വത്കരണം നാളെ തുടങ്ങും; ആശങ്കയോടെ മലയാളികൾ

സൗദിയിൽ സ്വദേശി വത്കരണം നാളെ തുടങ്ങും; ആശങ്കയോടെ മലയാളികൾ

സൗദിയില്‍ പന്ത്രണ്ട് മേഖകളിൽ നടപ്പിലാക്കുന്ന സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടത്തിന് ചൊവ്വാഴ്ച തുടക്കമാകും. ചൊവ്വാഴ്ച തന്നെ പരിശോധനക്കും സ്ക്വാഡിനും ഇറങ്ങാനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. ഇതോടെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം മലയാളികളും ആശങ്കയിലാണ്.

മൂന്ന് ഘട്ടങ്ങളിലായി പന്ത്രണ്ട് മേഖലകളിലാണ് സ്വദേശി വല്‍ക്കരണം നടപ്പിലാക്കുന്നത്. ഇതിന്റെ ഒന്നാം ഘട്ടം ചൊവ്വാഴ്ച തുടങ്ങും. എഴുപത് ശതമാനം സ്വദേശികളും മുപ്പത് ശതമാനം വിദേശികളും എന്നതാണ് അനുപാതം. മലയാളികൾ കൂടുതലുള്ള മിഠായി കടകളിലെ സ്വദേശിവത്കരണം അവസാന ഘട്ടത്തിലാണ്.

12 മേഖലകളിൽ ഒന്നിച്ച് സ്വദേശിവത്കരണം നടത്തുന്നതിനാൽ ഇനിയെന്ത് ചെയ്യുമെന്ന ആശങ്കയിലാണ് മലയാളികളടക്കമുള്ള പ്രവാസികൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more