1 GBP = 104.06

കൊറോണ വൈറസ് വ്യാപന, പ്രതിരോധ സുരക്ഷയുടെ ഭാഗമായി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ റദ്ദാക്കി; വിശ്വാസികൾക്കായി തത്സമയ ഓൺലൈൻ ശുശ്രൂഷ

കൊറോണ വൈറസ് വ്യാപന, പ്രതിരോധ സുരക്ഷയുടെ ഭാഗമായി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ റദ്ദാക്കി; വിശ്വാസികൾക്കായി തത്സമയ ഓൺലൈൻ ശുശ്രൂഷ

ബാബു ജോസഫ്

കൊറോണ വൈറസ് വ്യാപനത്തിൽനിന്നുമുള്ള  ജനങ്ങളുടെ സുരക്ഷയെക്കരുതിയും  , ഗവൺമെന്റിന്റെയും സഭാധികാരികളുടെയും മാർഗനിർദേശങ്ങളോട് ചേർന്നുനിന്നുകൊണ്ടും ഇത്തവണ 14 ന് ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കേണ്ടിയിരുന്ന  രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ റദ്ദാക്കി. സെഹിയോൻ മിനിസ്ട്രിക്കുവേണ്ടി  റവ.ഫാ. ഷൈജു നടുവത്താനിയിൽ അറിയിച്ചതാണിത്‌.
ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന സെഹിയോൻ മിനിസ്ട്രിയുടെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ കൊറോണ വ്യാപനത്തിനെതിരെ മുൻകൂട്ടിയുള്ള പ്രതിരോധത്തിന്റെ ഭാഗമായാണ് റദ്ദാക്കിയത്. എന്നാൽ വിശ്വാസികൾക്കായി അന്നേദിവസം വി. കുർബാന,വചന പ്രഘോഷണം, ആരാധന ഉൾപ്പെടെ തത്സമയ ഓൺലൈൻ ശുശ്രൂഷ രാവിലെ 9 മുതൽ 2 വരെ നടക്കുന്നതാണ്‌. രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർക്കുന്ന ശുശ്രൂഷ
താഴെപ്പറയുന്ന ലിങ്കുകളിൽ യുട്യൂബിലും ഫേസ്ബുക്കിലും ലൈവ് ആയി  കണ്ട് പങ്കെടുക്കാവുന്നതാണ് .
Youtube Live :
www.sehionuk.org/second-saturday-live-streams
Or   sehion.eu

Facebook live :
https://facebook.com/sehionuk

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more