1 GBP = 103.57
breaking news

ലക്ഷദ്വീപ് ജനതക്ക് പിന്തുണയും കേന്ദ്രസർക്കാറിന് വിമർശനവുമായി ‘സത്യദീപം’

ലക്ഷദ്വീപ് ജനതക്ക് പിന്തുണയും കേന്ദ്രസർക്കാറിന് വിമർശനവുമായി ‘സത്യദീപം’

കൊ​ച്ചി: ല​ക്ഷ​ദ്വീ​പ് ജ​ന​ത​ക്ക് പി​ന്തു​ണ​യും കേ​ന്ദ്ര​സ​ർ​ക്കാ​റി​ന് വി​മ​ർ​ശ​ന​വു​മാ​യി എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത മു​ഖ​പ​ത്രം സ​ത്യ​ദീ​പം. വി​ക​സ​ന​വേ​ഷം കെ​ട്ടി ല​ക്ഷ​ദ്വീ​പി​ലെ​ത്തു​ന്ന​ത് ഫാ​ഷി​സ​മ​ല്ലാ​തെ മ​റ്റൊ​ന്നാ​കി​ല്ലെ​ന്ന ഭ​യം ജ​നാ​ധി​പ​ത്യ​വി​ശ്വാ​സി​ക​ളു​ടേ​താ​ണെ​ന്ന് ‘ദ്വീ​പ് വ​ള​യു​ന്ന ഫാ​ഷി​സം’ ത​ല​ക്കെ​ട്ടി​ൽ എ​ഴു​തി​യ എ​ഡി​റ്റോ​റി​യ​ലി​ൽ ‘സ​ത്യ​ദീ​പം’ പ​റ​യു​ന്നു.

അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫു​ൽ ഖോ​ദ പ​ട്ടേ​ലി​നെ നി​ശി​ത​മാ​യി വി​മ​ർ​ശി​ക്കു​ന്ന എ​ഡി​റ്റോ​റി​യ​ൽ ല​ക്ഷ​ദ്വീ​പിെൻറ ച​രി​ത്ര​വും പൈ​തൃ​ക​വും എ​ത്ര​ത്തോ​ളം മ​ഹ​ത്ത​ര​മാ​ണെ​ന്നും വി​ശ​ദീ​ക​രി​ക്കു​ന്നു. അ​വി​ടെ ന​ട​ക്കു​ന്ന​ത് വെ​റും ന്യൂ​ന​പ​ക്ഷ വേ​ട്ട​യ​ല്ലെ​ന്നും മ​നഃ​പൂ​ര്‍വ​മാ​യ മാ​ന​വി​ക​ത​ധ്വം​സ​ന​മാ​ണെ​ന്നും അ​തു​ക​ണ്ട് മാ​റി​നി​ല്‍ക്ക​രു​തെ​ന്നും എ​ഡി​േ​റ്റാ​റി​യ​ൽ വ്യ​ക്ത​മാ​ക്കു​ന്നു. സ്വ​ന്തം മ​ണ്ണി​ല്‍നി​ന്നും സം​സ്‌​കാ​ര​ത്തി​ല്‍നി​ന്നും ഒ​ഴി​ഞ്ഞു​പോ​കാ​ന്‍ നി​ര്‍ബ​ന്ധി​ത​മാ​കു​ന്ന​തി​െൻറ വേ​ദ​ന​യി​ല്‍ ഒ​രു​ജ​ന​ത നി​ല​വി​ളി​ക്കു​മ്പോ​ള്‍ കേ​ര​ള​ത്തി​നും ദ്വീ​പി​നു​മി​ട​യി​െ​ല അ​ക​ലം വെ​റും 496 കി.​മീ​റ്റ​റി​േ​ൻ​റ​താ​ണെ​ന്നും ഓ​ര്‍ക്ക​ണം. 

ആ​യി​ര​ക്ക​ണ​ക്കി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ തെ​രു​വി​ലി​റ​ക്കി​യ ദാ​മ​ന്‍-​ദി​യു​വി​ലെ ടൂ​റി​സ വി​ക​സ​ന ത​ല​തൊ​ട്ട​പ്പ​ന്‍ത​ന്നെ​യാ​ണ് ല​ക്ഷ​ദ്വീ​പി​ലും അ​വ​കാ​ശ​വാ​ദ​വു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന​ത് യാ​ദൃ​ച്ഛി​ക​മ​ല്ല. ത​ദ്ദേ​ശ സം​സ്‌​കാ​ര​ത്തെ ത​കി​ടം​മ​റി​ക്കു​ന്ന വി​ക​സ​നം ദ്വീ​പി​ന് വേ​ണ്ടി​യ​ല്ലെ​ന്ന സ​ങ്ക​ട​ത്തെ പു​തി​യ നി​യ​മ നീ​ക്ക​ങ്ങ​ള്‍കൊ​ണ്ട് നി​ര​ന്ത​രം വെ​ല്ലു​വി​ളി​ക്കു​മ്പോ​ള്‍ ല​ക്ഷ​ദ്വീ​പ് അ​ങ്ങേ​യ​റ്റം പ​രി​സ്ഥി​തി ലോ​ല​പ്ര​ദേ​ശ​മാ​ണെ​ന്ന് മ​റ​ക്ക​രു​ത്. 

ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​ക്കും കേ​ന്ദ്ര​ത്തിെൻറ ഫാ​ഷി​സ്​​റ്റ​്​ രീ​തി​ക​ൾ​ക്കു​മെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് എ​ഡി​റ്റോ​റി​യ​ലി​ലു​ള്ള​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more