1 GBP = 103.12

നാ​​ലു വ​​ർ​​ഷ​​ത്തെ ജ​​യി​​ൽ​​വാ​​സ​​ത്തി​​നു​​ശേ​​ഷം ശശികലയ്ക്ക് മോചനം; കുരുക്കായി വീണ്ടും ഇ ഡി യുടെ നോട്ടീസ്

നാ​​ലു വ​​ർ​​ഷ​​ത്തെ ജ​​യി​​ൽ​​വാ​​സ​​ത്തി​​നു​​ശേ​​ഷം ശശികലയ്ക്ക് മോചനം; കുരുക്കായി വീണ്ടും ഇ ഡി യുടെ നോട്ടീസ്

ബം​​ഗ​​ളൂ​​രു: അ​​ന​​ധി​​കൃ​​ത സ്വ​​ത്ത്​ സ​​മ്പാ​​ദ​​ന കേ​​സി​​ൽ നാ​​ലു വ​​ർ​​ഷ​​ത്തെ ജ​​യി​​ൽ​​വാ​​സ​​ത്തി​​നു​​ശേ​​ഷം എ.​െ​​എ.​​എ.​​ഡി.​​എം.​​കെ മു​​ൻ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​ വി.​​കെ. ശ​​ശി​​ക​​ല (63) മോ​​ചി​​ത​​യാ​​യി. കോ​​വി​​ഡ്​ ബാ​​ധ​​യെ തു​​ട​​ർ​​ന്ന്​ ബം​​ഗ​​ളൂ​​രു​​വി​​ലെ വി​​ക്​​​ടോ​​റി​​യ ഗ​​വ. ആ​​ശു​​പ​​ത്രി​​യി​​ൽ ക​​ഴി​​യു​​ന്ന ശ​​ശി​​ക​​ല​​യു​​ടെ മോ​​ച​​ന​​ത്തി​​നു​​ള്ള ഒൗ​​ദ്യോ​​ഗി​​ക രേ​​ഖ​​ക​​ളി​​ൽ ബു​​ധ​​നാ​​ഴ്​​​ച രാ​​വി​​ലെ 10 ഒാ​​ടെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി ബം​​ഗ​​ളൂ​​രു പ​​ര​​പ്പ​​ന അ​​ഗ്ര​​ഹാ​​ര സെ​​ൻ​​ട്ര​​ൽ ജ​​യി​​ൽ സൂ​​പ്ര​​ണ്ട്​ ​ ഒ​​പ്പ്​​​വെ​​പ്പി​​ച്ചു. ഇ​​തോ​െ​​ട പൊ​​ലീ​​സ്​ കാ​​വ​​ൽ പി​​ൻ​​വ​​ലി​​ച്ചു.

ജ​​യി​​ലി​​ൽ ഉ​​പ​​യോ​​ഗി​​ച്ച വ​​സ്​​​ത്ര​​ങ്ങ​​ള​​ട​​ക്ക​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ ബ​​ന്ധു​​ക്ക​​ൾ​​ക്ക്​ ​ൈക​​മാ​​റി. ആ​​രോ​​ഗ്യ പ്ര​​ശ്​​​ന​​ങ്ങ​​ളാ​​ൽ ജ​​യി​​ലി​​ലെ തൊ​​ഴി​​ൽ കേ​​ന്ദ്ര​​ത്തി​​ൽ പ​​ണി​​യെ​​ടു​​ക്കാ​​തി​​രു​​ന്ന ശ​​ശി​​ക​​ല​​ക്ക്​ കൂ​​ലി​​യി​​ന​​ത്തി​​ൽ ഒ​​ന്നും ല​​ഭി​​ച്ചി​​ല്ല. ശ​​ശി​​ക​​ല​​യു​​ടെ ജ​​യി​​ൽ മോ​​ച​​ന ദി​​വ​​സം അ​​വ​​ർ​​ക്ക്​ അ​​ഭി​​വാ​​ദ്യ​​ങ്ങ​​ള​​ർ​​പ്പി​​ക്കാ​​ൻ നൂ​​റു​​ക​​ണ​​ക്കി​​ന്​ അ​​നു​​യാ​​യി​​ക​​ൾ കൊ​​ടി​​യു​​മേ​​ന്തി മു​​ദ്രാ​​വാ​​ക്യം വി​​ളി​​ക​​ളോ​​ടെ ആ​​ശു​​പ​​ത്രി​​ക്ക്​ മു​​ന്നി​​ലെ​​ത്തി. മ​​ധു​​ര​​വി​​ത​​ര​​ണ​​വും ന​​ട​​ന്നു.

ജയിൽ മോചിതയായതിന് പിന്നാലെ വി.കെ ശശികലയെ ചോദ്യം ചെയ്യാനൊരുങ്ങി എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാവണം എന്ന് കാണിച്ച് ഇഡി ശശികലക്ക് നോട്ടീസ് അയച്ചു. ഫെബ്രുവരിയിൽ ഹാജരാവണം എന്നാണ് നിർദേശം. കർണാടകയിലെ ബിനാമി സ്വത്ത് കേസിലാണ് ഇ.ഡി ചെന്നൈ ഓഫീസ് ശശികലക്ക് നോട്ടീസ് അയച്ചത്.

ജ​​നു​​വ​​രി 20നാ​​ണ്​ ശ​​ശി​​ക​​ല​​ക്ക്​ കോ​​വി​​ഡ്​ സ്​​​ഥി​​രീ​​ക​​രി​​ച്ച​​ത്. ജ​​യി​​ൽ മോ​​ചി​​ത​​യാ​​യെ​​ങ്കി​​ലും ബം​​ഗ​​ളൂ​​രു​​വി​​ൽ ചി​​കി​​ത്സ തു​​ട​​രു​​മെ​​ന്ന്​ വി​​ക്​​​ടോ​​റി​​യ ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ പ​​ത്ര​​ക്കു​​റി​​പ്പി​​ൽ അ​​റി​​യി​​ച്ചു. ശ​​ശി​​ക​​ല​​യു​​ടെ കോ​​വി​​ഡ്​ നി​​രീ​​ക്ഷ​​ണ കാ​​ലം ജ​​നു​​വ​​രി 31ന്​ ​​ക​​ഴി​​യു​​മെ​​ന്നും ഒ​​രാ​​ഴ്​​​ച​​ക്ക​​കം ചെ​​ന്നൈ​​യി​​ലേ​​ക്ക്​ പോ​​കു​​മെ​​ന്നും മ​​രു​​മ​​ക​​ൻ ജ​​യാ​​ന​​ന്ദ്​ ദി​​വാ​​ക​​ര​​ൻ പ​​റ​​ഞ്ഞു. ജ​​യി​​ൽ വാ​​സ​​ത്തി​​ലു​​ള്ള മ​​രു​​മ​​ക​​ൾ ജെ. ​​ഇ​​ള​​വ​​ര​​ശി​​യും കോ​​വി​​ഡ്​ ബാ​​ധി​​ത​​യാ​​യി ഇ​​തേ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്. 

മ​​രു​​മ​​ക​​ൻ വി.​​എ​​ൻ. സു​​ധാ​​ക​​ര​​നും സ​​മാ​​ന കേ​​സി​​ൽ പ​​ര​​പ്പ​​ന അ​​ഗ്ര​​ഹാ​​ര ജ​​യി​​ലി​​ലാ​​ണ്. 10 കോ​​ടി രൂ​​പ പി​​ഴ അ​​ട​​ക്കാ​​ത്ത​​തി​​നാ​​ൽ ഇ​​രു​​വ​​രു​​ടെ​​യും ജ​​യി​​ൽ​​വാ​​സം ഒ​​രു മാ​​സം കൂ​​ടി നീ​​ളും. 

1991 മു​​ത​​ൽ 1996 വ​​രെ ജ​​യ​​ല​​ളി​​ത മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന കാ​​ല​​ത്ത്​ 66.65 കോ​​ടി​​യു​​ടെ അ​​ന​​ധി​​കൃ​​ത സ്വ​​ത്ത്​ സ​​മ്പാ​​ദി​​ച്ച​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട്​ ത​​മി​​ഴ്​​​നാ​​ട്​ മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ജ​​യ​​ല​​ളി​​ത, തോ​​ഴി ശ​​ശി​​ക​​ല, ശ​​ശി​​ക​​ല​​യു​​ടെ മ​​രു​​മ​​ക​​ൾ ഇ​​ള​​വ​​ര​​ശി, വി.​​എ​​ൻ. സു​​ധാ​​ക​​ര​​ൻ എ​​ന്നി​​വ​​രെ​​യാ​​ണ്​ വി​​ചാ​​ര​​ണ കോ​​ട​​തി 2013ൽ ​​ശി​​ക്ഷി​​ച്ച​​ത്. ഇ​ത്​ 2017 ഫെ​​ബ്രു​​വ​​രി 14ന്​ ​​സു​​പ്രീം​​കോ​​ട​​തി ശ​​രി​​വെ​​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more