1 GBP =
breaking news

ശശി തരൂരിന്റെ ഓഫീസില്‍ യുവമോര്‍ച്ചയുടെ അഴിഞ്ഞാട്ടം; മുറിയില്‍ കരി ഒയില്‍ ഒഴിച്ച് റീത്ത് വെച്ചു

ശശി തരൂരിന്റെ ഓഫീസില്‍ യുവമോര്‍ച്ചയുടെ അഴിഞ്ഞാട്ടം; മുറിയില്‍ കരി ഒയില്‍ ഒഴിച്ച് റീത്ത് വെച്ചു

ഹിന്ദു പാകിസ്ഥാന്‍ പരാമർശത്തിന്റെ പേരില്‍ ശശി തരൂർ എംപിയുടെ ഓഫീസിൽ യുവമോര്‍ച്ചയുടെ അഴിഞ്ഞാട്ടം. സെക്രട്ടേറിയറ്റിന് പിന്നിലുള്ള തരൂരിന്റെ ഓഫീസിൽ അതിക്രമിച്ചു കയറിയ യുവമോർച്ച പ്രവർത്തകർ മുറിയില്‍ കരി ഒയില്‍ ഒഴിച്ചശേഷം റീത്ത് വെച്ചു.

ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം. തരൂര്‍ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകരാണ് ആക്രമണം അഴിച്ചു വിട്ടത്.

കരി ഒയില്‍ ഒഴിച്ച് ഓഫീസ് മുറി നശിപ്പിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഓഫീസിനു മുന്നിൽ പാകിസ്ഥാൻ ഓഫീസ് എന്ന ഫ്ളക്‍സും സ്ഥാപിച്ചു. ശശി ഓഫീസ് എന്ന പ്ളക്കാർഡും പുറത്ത് സ്ഥാപിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more