1 GBP = 103.82
breaking news

ശശി തരൂർ വിചാരണ നേരിടണം; കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു

ശശി തരൂർ വിചാരണ നേരിടണം; കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു

ന്യൂഡൽഹി: സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് ശശി തരൂർ വിചാരണ നേരിടണമെന്ന് കോടതി. കേസിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. ജൂലൈ ഏഴിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് തരൂരിന് കോടതി നോട്ടീസ് അയക്കുകയും ചെയ്തു. സു​ന​ന്ദ​യു​ടെ മ​ര​ണ​ത്തി​ൽ ശ​ശി ത​രൂ​രി​നെ​തി​രെ ആ​ത്​​മ​ഹ​ത്യ പ്രേ​ര​ണ കു​റ്റ​മാ​ണ്​ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചു​മ​ത്തി​യ​ത്.

ശശി തരൂർ സുനന്ദയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതായി ആരോപിക്കുന്ന 3000 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്.  തനിക്ക് ജീവിക്കാനുള്ള ആഗ്രഹം നഷ്ടപ്പെട്ടതായി സുനന്ദ പുഷ്കർ തരൂരിന് ഇ-മെയിൽ അയച്ചിരുന്നു. ജീവിക്കാൻ ആഗ്രഹമില്ല. മരണത്തിനായി പ്രാർത്ഥിക്കുന്നുവെന്നാണ് മരിക്കുന്നതിന് ഒമ്പത് ദിവസം മുമ്പ് തരൂരിൻെറ മെയിലിലേക്ക് സുനന്ദ അയച്ചത്. എന്നാൽ തരൂർ ഇത് ഗൗനിച്ചില്ല. മരണത്തിനു മുമ്പ് സുനന്ദയുടെ ഫോൺ വിളികൾ തരൂർ അവഗണിച്ചു. സോഷ്യൽ മീഡിയ വഴി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അതും അവഗണിച്ചു. തരൂരിന് പാക് പത്രപ്രവർത്തകയുമായി ബന്ധമുണ്ടെന്ന് സുനന്ദ സംശയിക്കുകയും ഇതേചൊല്ലി ഇരുവരും തർക്കമുണ്ടാവുകയും ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു.

ആൽപ്രാക്സിന്‍റെ 27 ഗുളികകൾ സുനന്ദയുടെ മുറിയിൽ കണ്ടെത്തിയെന്നും വിഷബാധ മൂലമായിരുന്നു സുനന്ദയുടെ മരണമെന്നും പൊലീസ് കോടതിയിൽ പറഞ്ഞു. ഭർത്താവ് അവഗണിച്ചത് സുനന്ദയെ നിരാശയിലേക്ക് തള്ളിവിട്ടു. ഇരുവർക്കുമിടയിൽ വഴക്കുകൾ പതിവായിരുന്നു. കൊച്ചി എയർപോർട്ടിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനത്തിൽ വെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നും കുറ്റപത്രത്തിലൂണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more