1 GBP = 104.06

സുനന്ദ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തേടി ശശി തരൂർ

സുനന്ദ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തേടി ശശി തരൂർ

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ മുൻകൂർ ജാമ്യാപേക്ഷ തേടി. ഭാര്യ സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസിലാണ് തരൂർ മുൻകൂർ ജാമ്യാപേക്ഷ തേടിയത്. ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് അപേക്ഷ നൽകിയത്. കേസിൽ നേരിട്ട് ഹാജരാകാൻ കോടതി തരൂരിനോട് ആവശ്യപ്പെട്ടിരുന്നു. നേരിട്ടു ഹാജരാകുമ്പോഴുള്ള അറസ്റ്റ് ഒഴിവാക്കാനാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ജൂലൈ ഏഴിന് കോടതി മുമ്പാകെ ഹാജരാകാനാണ് തരൂരിന് നിർദ്ദേശം ലഭിച്ചിരിക്കുന്നത്.

ജാമ്യാപേക്ഷ പരിഗണിച്ച കോടതി പൊലീസിനോട് വിശദീതകരണം തേടി. കേസുമായി ബന്ധപ്പെട്ട് നേരത്തെ പട്യാല ഹൌസ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. സുനന്ദയുടെ മരണം കൊലപാതകമല്ല ആത്മഹത്യയാണെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് തരൂരിനെ കേസിൽ പ്രതി ചേർത്തിരിക്കുന്നത്. പ്രേരണാകുറ്റം ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച് പത്തുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

അതേസമയം, സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതും നിയമവിരുദ്ധവുമാണെന്ന് തരൂർ നേരത്തെ തന്നെ പറഞ്ഞിരുന്നു. തനിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളെ നേരിടുമെന്നും ശക്തമായ നിയമസംവിധാനമാണ് രാജ്യത്തുള്ളതെന്നും അവസാനം സത്യം വെളിപ്പെടുമെന്നും തരൂർ പറഞ്ഞിരുന്നു. ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നാലുവർഷം മുമ്പാണ് സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more