1 GBP = 103.69

ശശീന്ദ്രനെതിരായ ഫോൺകെണി വിവാദം: കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു

ശശീന്ദ്രനെതിരായ ഫോൺകെണി വിവാദം: കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം: ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് മന്ത്രിസ്ഥാനം നഷ്ടമാക്കിയ ഫോൺകെണി വിവാദത്തിൽ അനേഷണം നടത്തിയ റിട്ട. ജില്ലാ ജഡ്ജി പി.എസ്. ആന്റണി റിപ്പോർട്ട് സർക്കാരിന് കൈമാറി. രാവിലെ 9.45ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ചേബംറിലെത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് ജുഡിഷ്യൽ കമ്മിഷനെ നിയമിച്ചത്. ഡിസംബർ 31വരെ കാലാവധിയുണ്ടെങ്കിലും ഏഴ് മാസം കൊണ്ട് കമ്മിഷൻ അന്വേഷണം പൂർത്തിയാക്കി.
അഭിമുഖത്തിന് ചെന്ന ചാനൽ ലേഖികയോട് ഫോണിൽ അശ്ലീലം പറഞ്ഞെന്നാണ് ആരോപണം. ഫോൺകെണിക്ക് പിന്നിൽ ആരൊക്കെയാണെന്നും ഏത് സാഹചര്യത്തിലാണുണ്ടായതെന്നും സംഭവത്തിന്റെ നിജസ്ഥിതി എന്താണെന്നും അന്വേഷിക്കാനാണ് ജുഡിഷ്യൽ കമ്മിഷനെ നിയമിച്ചത്. 30പേരെ വിസ്തരിക്കുകയും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്താണ് കമ്മിഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. സംഭാഷണം ആദ്യം റെക്കാഡ് ചെയ്ത ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടില്ല. ചാനൽ കൈമാറിയ ശബ്ദരേഖ ആധികാരിക രേഖയായി കണക്കാക്കാനാവില്ലെന്നും കമ്മിഷൻ നിലപാടെടുത്തു. ഫോൺകെണിക്കു പിന്നിൽ ഗൂഢാലോചനയുണ്ടെങ്കിൽ സ്വീകരിക്കേണ്ട നടപടികളെന്താണെന്ന് ശുപാർശ ചെയ്യാൻ കമ്മിഷനോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച ശുപാർ‌ശകളും റിപ്പോർട്ടിലുണ്ട്.

ഫോൺകെണി വിവാദത്തെ തുടർന്ന് മാർച്ച് 26നാണ് എ.കെ.ശശീന്ദ്രൻ രാജിവച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more