1 GBP = 100.16

സരിതയ്ക്ക് തമിഴ്‌നാട്ടില്‍ സോളാര്‍ കമ്പനിയില്‍ ഉന്നത ഉദ്യോഗം; സരിതയുടെ എല്ലാ കേസുകളും ഇനി അഡ്വ. ആളൂര്‍ വാദിക്കും

സരിതയ്ക്ക് തമിഴ്‌നാട്ടില്‍ സോളാര്‍ കമ്പനിയില്‍ ഉന്നത ഉദ്യോഗം; സരിതയുടെ എല്ലാ കേസുകളും ഇനി അഡ്വ. ആളൂര്‍ വാദിക്കും

തിരുവന്തപുരം: വിവാദ നായിക സരിത എസ് നായര്‍ വീണ്ടും സോളാര്‍ കമ്പനി തലപ്പത്ത്. ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂ ഇറ എന്ന സോളാര്‍ കമ്പനി തമിഴ്‌നാട്ടിലെ മധുരയില്‍ തുടങ്ങുന്ന പ്രോജക്ടിന്റെ ഹെഡ് ആയാണ് സരിതയെ നിയമിച്ചത്. മാസം 52000 രൂപയാണ് ശബളം. രണ്ട് മാസം മുന്‍പ് തന്നെ സരിത ജോലിയില്‍ പ്രവേശിച്ചതായാണ് വിവരം.

ന്യു ഇറ കമ്പനിയുടെ സാങ്കേതി വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന സരിത രണ്ട് മെഗാവാട്ടിന്റെ ഗ്രിഡ് ഇന്ററാക്ടീവ് സോളാര്‍ പവര്‍ പദ്ധതിയുടെ മേല്‍ നോട്ടമാണ് മധുരയില്‍ സരിത വഹിക്കുന്നത്. പദ്ധതികള്‍ക്ക് ഏകജാല സംവിധാനമുള്ള തമിഴ്‌നാട്ടില്‍ കേരളത്തില്‍ നടത്തിയെതിനേക്കാള്‍ എളുപ്പത്തില്‍ വ്യവസായം നടത്താന്‍ കഴിയുമെന്നും സരിതാ നായര്‍ പറഞ്ഞു.

അതേ സമയം തനിക്കെതിരേ കേരളത്തിലുള്ള സോളാര്‍ കേസുകള്‍ വാദിക്കാന്‍ പ്രശസ്ത അഭിഭാഷകനായ ബിഎ ആളൂരിന് സരിത വക്കാലത്ത് നല്‍കിയിടുണ്ട്

Post Your Comments Here ( Click here for malayalam )

Press Esc to close
show more