1 GBP = 104.08

സ്റ്റിവനേജ് നീണ്ടൂര്‍ സംയുക്ത ആഘോഷത്തിനു ‘ലിറ്റില്‍ ഏഞ്ചല്‍സ്’ വര്‍ണ്ണം ചാര്‍ത്തി; ജോണി കല്ലടാന്തിയുടെ ഷഷ്ഠിപൂര്‍ത്തി അവിസ്മരണീയമായി ‘

സ്റ്റിവനേജ് നീണ്ടൂര്‍ സംയുക്ത ആഘോഷത്തിനു ‘ലിറ്റില്‍ ഏഞ്ചല്‍സ്’ വര്‍ണ്ണം ചാര്‍ത്തി; ജോണി കല്ലടാന്തിയുടെ ഷഷ്ഠിപൂര്‍ത്തി അവിസ്മരണീയമായി ‘

സ്റ്റിവനേജ്: സ്റ്റിവനേജിലെ മലയാളികളുടെ ശബ്ദമായ ‘സര്‍ഗ്ഗം’ അസോസിയേഷന്റെ പ്രസിഡണ്ടും,നീണ്ടൂര്‍ സംഗമത്തിന്റെ സംഘാടകനുമായ ജോണി കല്ലടാന്തിയുടെ ഷഷ്ഠി പൂര്‍ത്തി ആഘോഷം പ്രൗഡ ഗംഭീരമായി. സ്റ്റിവനേജിലെ മലയാളികളും, നീണ്ടൂര്‍ പ്രവാസി മക്കളും സംയുക്തമായി കൊണ്ടാടിയ ജോണി കല്ലടാന്തിയുടെ അറുപതാം ജന്മദിനാഘോഷം യു കെ യിലെ സംഗീത ചക്രവാളത്തിലെ അത്ഭുത പ്രതിഭകളായ ‘ലിറ്റില്‍ ഏഞ്ചല്‍സ് ‘തങ്ങളുടെ പങ്കാളിത്തം കൊണ്ട് ഗംഭീരമാക്കി.നൂറു കണക്കിന് കൂട്ടുകാരും,നാട്ടുകാരും ബന്ധുക്കളും ഒത്തു കൂടിയ ബാര്‍ക്ലെയ് സ്‌കൂളിലെ ഓഡിറ്റോറിയത്തിലാണ് ഷഷ്ഠിപൂര്‍ത്തി ആഘോഷത്തിന് വേദിയൊരുങ്ങിയത്.

വെസ്റ്റ് മിന്‍സ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ സെബാസ്റ്റിന്‍ ചാമക്കാലയുടെ കാര്‍മ്മികത്വത്തില്‍ സെന്റ് ഹില്‍ഡാ ദേവാലയത്തില്‍ വെച്ച് നടന്ന വിശുദ്ധ ബലിക്ക് ശേഷം ബാര്‍ക്ലെസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അച്ചന്റെ പ്രാര്‍ത്ഥന ശുശ്രുഷയോടെ ജന്മദിനാഘോഷത്തിന് മംഗളമായ ആരംഭം കുറിച്ചു.

ജോണി കല്ലടാന്തിയുടെ മക്കളായ ജിന്റു, ലിന്റു.ജോസ് എന്നിവരുടെ നേതൃത്വത്തില്‍ കേക്ക് കട്ടിങ്ങിനു മുമ്പായി നടത്തപ്പെട്ട ‘ഹോസ്റ്റ് ഇന്‍ട്രോഡക്ഷനില്‍’ അവതാരക കാരള്‍ മാത്യു കുടുംബാംഗങ്ങളെ പരിചയപ്പെടുത്തികൊണ്ടു വേദിയിലേക്ക് ക്ഷണിക്കുകയായി.കല്ലടാന്തി കുടുംബത്തിന് വേണ്ടി ജോണിയുടെ സഹോദരനും റോമിലെ മുന്‍ ഇന്ത്യന്‍ എംബസ്സി ഉദ്യോഗസ്ഥനുമായ അബ്രാഹം കല്ലടാന്തിയും, ജോണിയുടെ ഭാര്യ ലൈസാമ്മയുടെ കുടുംബ പ്രതിനിധിയായി അമേരിക്കയില്‍ നിന്നും എത്തിച്ചേര്‍ന്ന മാത്യു മുളകുമറ്റവും ചിരകാല സ്മരണകള്‍ ഉണര്‍ത്തി ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു.തുടര്‍ന്ന് കേക്ക് മുറിച്ചു സന്തോഷവും അഭിനന്ദനവും കൈമാറുകയായി.

സാമൂഹ്യസാമുദായികരാഷ്ട്രീയആല്മീയ മേഖലകളിലെ നിറ സാന്നിദ്ധ്യമായ ജോണിക്ക് നീണ്ടൂര്‍ സംഗമത്തെ പ്രതിനിധീകരിച്ച് ഷെല്ലി നെടുംതുരുത്തിയിലും, സ്റ്റിവനേജ് മലയാളി സുഹൃത്തുക്കളെ പ്രതിനിധീകരിച്ചു അപ്പച്ചന്‍ കണ്ണഞ്ചിറയും ദീര്‍ഘായുസ്സും ആരോഗ്യവും വിജയങ്ങളും നേര്‍ന്നു.

‘ലിറ്റില്‍ ഏഞ്ചല്‍സ്’ കീബോര്‍ഡ്, ഡ്രം,വയലിന്‍, മൗത് ഓര്‍ഗന്‍ തുടങ്ങിയ വാദ്യോപകരങ്ങള്‍ ഉപയോഗിച്ച് ‘ലൈവ് ഓര്‍ക്കസ്ട്ര’യിലൂടെ സംഗീത മാസ്മരികത വിരിയിച്ച വേദിയില്‍ സ്റ്റീവനേജിലെ മലയാളികളുടെ നൃത്തനൃത്യങ്ങളും, പാട്ടും, മാര്‍ഗ്ഗം കളിയും പരിപാടിക്ക് കൊഴുപ്പേകി. ജന്മദിന ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ബോസ് രചിച്ചു ഷാജിയും,സിബിയും ജിമ്മിയും ചേര്‍ന്ന് പാടിയ വഞ്ചിപ്പാട്ട് സമൃദ്ധമായ ഹാസ്യവിരുന്നായി. നീണ്ടൂരുകാര്‍ അവതരിപ്പിച്ച ‘ഐറ്റങ്ങള്‍’ ഏറെ ശ്രദ്ധേയമായിരുന്നു.

ജോസ്,തേജന്‍ എന്നിവര്‍ എഡിറ്റ് ചെയ്തു ജോണിയുടെ മരുമക്കളായ ജിമ്മിയും,ജെനിയും തയ്യാറാക്കിയ ‘എറൗണ്ട് ദി ജോണി ഇന്‍ സിക്സ്റ്റി ഇയേഴ്സ്’ വീഡിയോയും അതിനോടൊപ്പം ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും ജന്മദിന ആശംസകള്‍ നേരുന്ന ക്ലിപ്പുകളും ചേര്‍ത്തൊരുക്കിയ പ്രദര്‍ശനം ആഘോഷത്തിന് കൗതുകവും നവ്യാനുഭവവും പകര്‍ന്നു.

ജന്മ ദിനാഘോഷത്തില്‍ പങ്കുചേര്‍ന്ന ഏവര്‍ക്കും കുടുംബാംഗങ്ങളുടെ പ്രതിനിധിയായി ജിമ്മി നിസ്സീമമായ നന്ദി പ്രകടിപ്പിച്ചു.ആറു മണിക്കൂറോളം നീണ്ടു നിന്ന ഗംഭീരമായ ആഘോഷത്തില്‍ യു കെ യുടെ നാനാ ഭാഗത്തു നിന്നുമായി എത്തിയ വന്‍ സുഹൃദ് വലയത്തിന്റെ ആശംശകളുടെയും, അഭിനന്ദങ്ങളുടെയും പ്രവാഹം ജോണി എന്ന വ്യക്തിയുടെ സാമൂഹ്യ സ്നേഹ പ്രതിബദ്ധത നിറഞ്ഞ ജീവിതം ജനങ്ങള്‍ക്കിടയില്‍ പകര്‍ന്നു നല്‍കിയ സ്വാധീനം എടുത്തു കാണിക്കുകയായിരുന്നു. വിഭവ സമൃദ്ധമായ സ്നേഹ വിരുന്നോടെ ആഘോഷം സമാപിച്ചു.

വാര്‍ത്ത: അപ്പച്ചന്‍ കണ്ണഞ്ചിറ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more