1 GBP = 103.38

യുക്മ ന്യൂസിൽ ഉടൻ ആരംഭിക്കുന്നു “കാരിരുമ്പിന്റ കരുത്തു്”

യുക്മ ന്യൂസിൽ ഉടൻ ആരംഭിക്കുന്നു “കാരിരുമ്പിന്റ കരുത്തു്”

യുക്മ ന്യൂസിൽ ഉടൻ ആരംഭിക്കുന്നു “കാരിരുമ്പിന്റ കരുത്തു്”. ഇന്ത്യൻ സ്വാതന്ത്യ സമരത്തിൽ സജീവ സാന്നിധ്യമായിരുന്ന സർദാർ പട്ടേലിന്റ ജീവ ചരിത്രം പ്രമുഖ സാഹിത്യകാരൻ കാരൂർ സോമൻ തൻറെ ചരിത്ര പഠനത്തിലൂടെ വിവരിക്കുന്നു.

ആമുഖം

ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലും സ്വതന്ത്ര ഇന്ത്യയുടെ ഭരണതുടക്കത്തിലും ഗാന്ധിജിക്കും നെഹ്റുവിനും ഒപ്പം സ്ഥാനമുള്ള വ്യക്തിയാണ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍. നായകന്‍ എന്നര്‍ത്ഥമുള്ള ‘സര്ദാര്‍’ എന്ന് മഹാത്മജി അദ്ദേഹത്തെ വിളിച്ചത് അദ്ദേഹത്തിലെ സംഘടനാ ശക്തിയും നേതൃത്വ പാടവും കണ്ടറിഞ്ഞു തന്നെയാണ്. ഗാന്ധിജിയുടെ പ്രസംഗം കേട്ടും സത്യാഗ്രഹങ്ങള്‍ നയിച്ചും ബ്രിട്ടീഷ് ഭരണത്തിനെതിരെ അതിശക്തമായ ഇടപെടലുകള്‍ നടത്തി തന്നെയാണ് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായത്.

വിഘടിച്ചു നിന്ന നാട്ടുരാജ്യങ്ങളെ മികച്ച രാജ്യതന്ത്രഞ്ജതയും ഉരുക്കുമുഷ്ഠിയും ഉപയോഗിച്ച് ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ത്ത പട്ടേല്‍ അങ്ങനെ ‘ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍’ ആയി. മഹാരാജാക്കډാരുടെ മഹാറാണിമാരും ചുറ്റും അംഗരക്ഷകരായി നിന്നവരും രാജാവിന് വെണ്‍ചാമരം വീശിക്കൊണ്ടിരുന്ന സുന്ദരിമാരും മണിമാളികകളില്‍ നിന്നും പുറത്തായി. മഹാഭാരതം നക്ഷത്രങ്ങളെപോലെ തിളങ്ങിയ ദിനമായിരുന്നത്.

ഗാന്ധിജി, പട്ടേല്‍ തുടങ്ങിയ ഇന്ത്യന്‍ സ്വാതന്ത്യ സമര പോരാളികളുടെ ജീവചരിത്രം നമ്മെ ദേശീയബോധമുള്ളവരാക്കുക മാത്രമല്ല ഉന്നതമായ ലക്ഷ്യബോധത്തിലേക്ക് വഴി നടത്തുന്നു. ആയുധത്തേക്കാള്‍ അഹിംസയെന്ന ലോകവീക്ഷണം ലോകത്തെ പഠിപ്പിച്ചതും ഇന്ത്യയാണ്. വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് ഈ കൃതി ഏറെ പ്രചോദനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പട്ടേലിന്‍റ ജډദിനം രാജ്യം ഏകതാ ദിനമായി ആഘോഷിക്കുന്നു. 1950 ല്‍ അഥവാ സ്വാതന്ത്ര്യത്തിന്‍റ മൂന്നാം വര്‍ഷം അന്തരിച്ച പട്ടേലിന് 1991 ല്‍ രാഷ്ട്രം മരണാനനന്തര ബഹുമതിയായി ഭാരതരത്ന സമര്‍പ്പിച്ചു. അദ്ദേഹത്തിന്‍റ ജീവിതത്തിന്‍റ ചില ഏടുകള്‍ ഭാവി തലമുറക്കായി സവിനയം സമര്‍പ്പിക്കുന്നു.

സ്നേഹപൂര്‍വ്വം,
കാരൂര്‍ സോമന്‍

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more