1 GBP = 103.70

ശരദ് യാദവിനേയും അൻവർ അലിയേയും രാജ്യസഭയിൽ നിന്ന് അയോഗ്യരാക്കി

ശരദ് യാദവിനേയും അൻവർ അലിയേയും രാജ്യസഭയിൽ നിന്ന് അയോഗ്യരാക്കി

ന്യൂഡൽഹി: എൻ.‌ഡി.എയുമായി സഖ്യമുണ്ടാക്കിയതിനെ തുടർന്ന് ജനതാദൾ യുണൈറ്റഡ് വിമത അംഗങ്ങളായ ശരദ് യാദവ്,​ അലി അൻവർ എന്നിവരെ രാജ്യസഭയിൽ നിന്ന് അയോഗ്യരാക്കി. ജെ.ഡി.യു എം.പി ആർ.സി.പി സിംഗ് നൽകിയ പരാതിയെ തുടർന്നാണ് രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു അയോഗ്യരാക്കിയത്.

ശരദ് യാദവും അൻവറും തങ്ങളുടെ പാർട്ടി അംഗത്വം സ്വയം ഉപേക്ഷിച്ചതിനാൽ അയോഗ്യരാക്കുന്നതായാണ് ചെയർമാൻ ഉത്തരവിൽ പറയുന്നത്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നേതൃത്വം നൽകുന്ന വിഭാഗമാണ് യഥാർത്ഥ ജെ.ഡി(യു) എന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടതിന് പിന്നാലെയാണ് ഇരുവരേയും അയോഗ്യരാക്കിയത്. നിതീഷ് വിഭാഗത്തിന് തന്നെയാണ് പാർട്ടി ചിഹ്നമായ അന്പ് ലഭിക്കുക.

ബി.ജെ.പി വിരുദ്ധതയുടെ പേരിലാണ് ആർ.ജെ.ഡി, ജെ.ഡി.യു കോൺഗ്രസ് പാർട്ടികളുടെ നേതൃത്വത്തിൽ ബീഹാറിൽ നേരത്തെ വിശാലസഖ്യത്തിനു രൂപം നൽകിയത്. എന്നാൽ ലാലുവിനും മകൻ തേജസ്വി യാദവിനുമെതിരെ അഴിമതിയാരോപണം ഉയർന്നതിനെ തുടർന്ന് നിതീഷ് സഖ്യം അവസാനിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more