1 GBP = 103.33

ലോക ശ്രദ്ധ പിടിച്ച് പറ്റുന്ന കണ്ടുപിടുത്തവുമായി പത്ത് വയസുകാരി മലയാളി ബാലിക സാറാ തോമസ്…

ലോക ശ്രദ്ധ പിടിച്ച് പറ്റുന്ന കണ്ടുപിടുത്തവുമായി പത്ത് വയസുകാരി മലയാളി ബാലിക സാറാ തോമസ്…

സ്വന്തം ലേഖകൻ

സാറാ തോമസ് എന്ന പത്തുവയസുകാരിയുടെ കണ്ടുപിടുത്തം ലോകശ്രദ്ധ പിടിച്ച് പറ്റുകയാണ്. അപൂര്‍വ്വ ഇനം ഷഡ്പദത്തിനെ (കറുത്ത വണ്ട് ) സാറാ കണ്ടുപിടിച്ചത് തന്‍റെ സ്ക്കൂളായ ബെർൻസ്ഫീൽഡിലെ അബ്ബൈ വുഡ്സ് അക്കാഡമിയിലെ ഒരു ചെടിയുടെ ഇലയില്‍ നിന്നാണ്.

യുക്മ സൗത്ത് വെസ്റ്റ് റീജിയനിലെ ഒരുമ അസോസിയേഷന്റെ (ബെറിൻസ്ഫീൽഡ്) രക്ഷാധികാരിയായ എറണാകുളം വാഴക്കുളം സ്വദേശികളായ തോമസ് ജോണിന്‍റെയും
ഒരുമയുടെ വൈസ് പ്രസിഡന്റും  യുക്മ നഴ്സസ് ഫോറം റീജിയണൽ കോഡിനേറ്ററുമായ ബെറ്റി തോമസിന്‍റെയും മകളാണ് ലോകത്തിന്‍റെ അഭിമാനമായി മാറിക്കഴിഞ്ഞ സാറാ തോമസ്.

1950കള്‍ക്ക് ശേഷം ഇത്തരം വണ്ടിനെ കണ്ടെത്തുന്നത് 70വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്നതും ശ്രദ്ധേയമാണ്. 1950 കളിലാണ് ഓക്സ്ഫോർഡിന്റെ മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററിയിൽ ബ്രിട്ടീഷ് ഷഡ്പദങ്ങളിലേയ്ക്ക് ഇത്തരത്തിലുള്ള ആദ്യത്തെ വണ്ടിനെ കൂട്ടിചേര്‍ത്തപ്പെട്ടത്.

വ്യത്യസ്ത ഇനം വണ്ടിനെ കണ്ടെത്തിയതോടെ ഇതിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ഒരുങ്ങുകയാണ് ഈ പത്തുവയസുകാരി മിടുക്കി. മ്യൂസിയം ഓഫ് കളക്ഷന്‍റെ മേധാവിയും കീടശാസ്ത്രവിദഗ്ധനുമായ ഡാരന്‍ മാന്‍ ഇപ്പോള്‍ സാറ കണ്ടെത്തിയിരിക്കുന്ന വണ്ട് ലോകത്തിലെ അപൂര്‍വ്വ ഇനം വണ്ടാണെന്ന് തിരിച്ചറിയുകയും ഇതിനെ അനിസോക്സ്യാ ഫുസ്കുലാ (anisoxya fuscula) എന്നാണ് പറയപ്പെടുന്നതെന്നും പറഞ്ഞു .

70 വര്‍ഷത്തിനിടെ യൂണിവേഴ്സിറ്റിയില്‍ ഇങ്ങനൊരു വണ്ടിനെ താന്‍ ഇതാദ്യമായാണ കാണുന്നതെന്നും വ്യക്തമാക്കിയതോടെ ഡാരിന്‍റെ വാക്കുകള്‍ സാറയെ അമ്പരപ്പിച്ചു. അഞ്ച് മീല്ലി മീറ്ററുളള കറുത്ത വണ്ടിനെ സാറായുടെ പേരില്‍ ഓക്സ്ഫോഡ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഹെറിറ്റേജ് ലോട്ടറി ഫണ്ട്  പിന്തുണയോട് കൂടി ഓക്സ്ഫോർഡ്ഷെയറിലെ സ്റ്റേറ്റ് പ്രൈമറി സ്കൂൾ വിദ്യാർത്ഥികളിൽ നിന്ന് ഷഡ്പദത്തെ കുറിച്ച് പഠിക്കുവാന്‍ താല്‍പര്യമുളളവര്‍ക്കുവേണ്ടി പ്രോജക്ട് ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും ഡാരക് മാന്‍ പറഞ്ഞു.

മിടുമിടുക്കിയായ, മലയാളികൾക്ക് അഭിമാനമായി മാറിയ സാറാ തോമസിന് വിവിധ ഭാഗങ്ങളിൽ നിന്നും അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്. സാറാ മോൾക്ക് യുക്മയുടെയും, യുക്മ ന്യൂസിന്റെയും അഭിനന്ദനങ്ങൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more