1 GBP = 103.12

മുപ്പത് മൈൽ വേഗതാ പരിധിയുള്ള റോഡിലൂടെ വാഹനമോടിച്ചത് 29 മൈൽ സ്പീഡിൽ, പക്ഷെ വേഗതാ പരിധി ലംഘിച്ചതിന് പോലീസിന്റെ വക പെനാൽറ്റി നോട്ടീസ്

മുപ്പത് മൈൽ വേഗതാ പരിധിയുള്ള റോഡിലൂടെ വാഹനമോടിച്ചത് 29 മൈൽ സ്പീഡിൽ, പക്ഷെ വേഗതാ പരിധി ലംഘിച്ചതിന് പോലീസിന്റെ വക പെനാൽറ്റി നോട്ടീസ്

ലണ്ടൻ: റോഡിലൂടെ വാഹനമോടിക്കുമ്പോൾ കുറച്ച് കൂടുതൽ കരുതലെടുക്കുന്നത് നന്നായിരിക്കും, പ്രേത്യകിച്ച് ക്യാമറകൾ ഉള്ളയിടങ്ങളിൽ. വേഗതാ പരിധി ലംഘിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തുന്നത് നന്നായിരിക്കും, ചിലപ്പോൾ പോലീസിന്റെ വക തന്നെ അനാവശ്യമായി പെനാൽറ്റി നോട്ടീസ് കിട്ടിയെന്നിരിക്കും. വേഗതാ പരിധി ലഘിച്ചിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കിൽ അപ്പീൽ നൽകുകയെങ്കിലുമാകാം.

ഗ്രിംസ്‌ബിയിൽ നിന്നുള്ള സാറാ സിംസ് എന്ന സ്ത്രീക്കാണ് പോലീസിന്റെ വക അനാവശ്യമായി പെനാൽറ്റി നോട്ടീസ് കിട്ടിയിരിക്കുന്നത്. ആശുപത്രിയിലേക്ക് പോകും വഴി ഗ്രിംസ്‌ബിയിലെ കാർ ലൈനിൽ കൂടി സഞ്ചരിക്കവേയാണ് സാറാ സിംസിന് പെനാൽറ്റി ലഭിച്ചത്. സ്വതവേ വേഗത പരിധികൾ കൃത്യമായി പാലിക്കുന്ന സാറാ മുപ്പത് മൈൽ സ്പീഡ് സോണിൽ മൊബൈൽ ക്യാമറ വാഹനം കൂടി കണ്ടതോടെ കൂടുതൽ ജാഗരൂകയായിരുന്നു. എന്നാൽ ഹോളിഡേ കഴിഞ്ഞു തിരിച്ചെത്തിയ സാറയ്ക്ക് ലഭിച്ചത് പോലീസിന്റെ പെനാൽറ്റി നോട്ടീസ് ആയിരുന്നു. 36 മൈൽ വേഗതയിൽ സഞ്ചരിച്ചുവെന്നായിരുന്നു നോട്ടീസിൽ. വേഗതയെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരുന്ന സാറ അപ്പീൽ നൽകുകയായിരുന്നു.

തുടർന്ന് വീഡിയോ ക്ളിപ്പുങ്ങുകൾ പരിശോധിച്ച പോലീസ് അബദ്ധം പറ്റിയതാണെന്നും സാറയുടെ വാഹനം 29 മൈൽ സ്പീഡിൽ മാത്രമാണ് സഞ്ചരിച്ചതെന്നും രേഖപ്പെടുത്തി ക്ഷമാപണം നടത്തി ലെറ്റർ അയയ്ക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more