1 GBP = 103.87

സാനുമാഷിന്റെ ഗുരുപൂർണിമ കൈരളി യുകെ യൂറോപ്പിലെ വായനക്കാരിലെത്തിക്കുന്നു

<strong>സാനുമാഷിന്റെ ഗുരുപൂർണിമ കൈരളി യുകെ യൂറോപ്പിലെ വായനക്കാരിലെത്തിക്കുന്നു</strong>

കൈരളി യുകെ ഡിസംബർ 4 ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30നു നടക്കുന്ന സദസ്സിൽ സാനുമാഷിന്റെ സമ്പൂർണ്ണകൃതികൾ ഗുരുപൂർണിമ കൈരളി യുകെ  യൂറോപ്പിലെ വായനക്കാരിലെത്തിക്കുന്നു. സാനുമാഷിനെ കൂടാതെ ഡോ. ടി എം തോമസ്സ്‌ ഐസക്ക്‌, ഷാജി എൻ കരുൺ, ഡോ പി എസ്‌ ശ്രീകല എന്നിവർ സദസ്സിൽ പങ്കെടുക്കും

സാഹിത്യദർശനം, സാഹിത്യവിമർശനം, കവിത, കഥാസാഹിത്യം, ശ്രീനാരായണഗുരുദർശനം, കുമാരനാശാന്റെകാവ്യമണ്ഡലവും ജീവിതവും, ജീവചരിത്രരേഖകൾ, ശാസ്ത്രചിന്തകൾ, സാമൂഹ്യചിന്തകൾ, എന്നിവ കൂടാതെസാനുമാഷിന്റെ സാഹിത്യ കൃതികളും ആത്മകഥയും അടങ്ങുന്ന ഏറെ വൈവിധ്യമാർന്ന വായനാപ്രപഞ്ചമാണ്ഗുരുപൂർണിമ ഒരുക്കുന്നത്. 

കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സമൂഹ് എന്ന പ്രൊഫഷണലുകളുടെ സഹകരണപ്രസ്ഥാനമാണുസാനുമാഷിനുള്ള മലയാളത്തിന്റെ ഗുരുദക്ഷിണയായി ഈ സംരംഭം ഏറ്റെടുത്തിട്ടുള്ളത്. 

ഓരോ ദേശത്തും എല്ലാവർക്കും ലഭ്യമാകുന്ന വിധത്തിൽ പൊതുശേഖരത്തിൽ ഈ ഗ്രന്ഥങ്ങൾ ലഭ്യമാകണം, അതിനുള്ള വിഭവസമാഹരണം മലയാളഭാഷയെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും കടമയാണെന്നുംഭാവികേരളം കരുപ്പിടിപ്പിക്കാനുള്ള വിജ്ഞാന പദ്ധതികൾ ഏറ്റെടുത്ത് നടത്താൻ എല്ലാവരുടെയും പിന്തുണയും കൈരളി യുകെ ആവശ്യപ്പെട്ടു.

കൈരളിക്കൊപ്പം യൂറോപ്പിലെ പുരോഗമന സാംസ്കാരിക സംഘടനകൾ ആയ  ക്രാന്തി അയർലണ്ട്, കെ.പി.ഫ്.എസ് സ്വിറ്റ്സർലൻഡ്, സംസ്കാര ജർമ്മനി, രക്തപുഷ്പങ്ങൾ ഇറ്റലി, യുവധാര മാൾട്ട എന്നിവരും സദസ്സിൽ പങ്കുചേരും.

കൂടുതൽ വിവരങ്ങൾക്ക്‌ https://www.facebook.com/KairaliUK

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more