1 GBP = 103.55
breaking news

വൈഗ കൊലക്കേസ്: സനു മോഹൻ റിമാൻഡിൽ

വൈഗ കൊലക്കേസ്: സനു മോഹൻ റിമാൻഡിൽ

കാ​ക്ക​നാ​ട്: വൈ​ഗ കൊ​ല​ക്കേ​സി​ലെ പ്ര​തി​യും വൈ​ഗ​യു​ടെ പി​താ​വു​മാ​യ സ​നു മോ​ഹ​നെ ഈ ​മാ​സം 17 വ​രെ കോ​ട​തി റി​മാ​ന്‍ഡ് ചെ​യ്തു. പൊ​ലീ​സ് ക​സ്​​റ്റ​ഡി അ​പേ​ക്ഷ ന​ൽ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കാ​ക്ക​നാ​ട് ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്ത് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. അ​തേ​സ​മ​യം, ഇ​യാ​ൾ​ക്കെ​തി​രെ മ​ഹാ​രാ​ഷ്​​ട്ര പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലെ അ​ന്വേ​ഷ​ണ​ത്തി​ന്​ വി​ട്ടു​ത​ര​ണ​മെ​ന്ന മ​ഹാ​രാ​ഷ്​​ട്ര പൊ​ലീ​സി​െൻറ അ​പേ​ക്ഷ കോ​ട​തി സ്വീ​ക​രി​ച്ചി​ല്ല. 

മും​ബൈ കോ​ട​തി​യു​ടെ പ്രൊ​ഡ​ക്​​ഷ​ന്‍ വാ​റ​ൻ​റു​മാ​യാ​ണ്​ ഇ​വ​ർ കാ​ക്ക​നാ​ട് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ, രേ​ഖ​ക​ളി​ലെ പോ​രാ​യ്മ​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. പു​ണെ​യി​ലെ ത​ട്ടി​പ്പു കേ​സി​ലാ​യി​രു​ന്നു മ​ഹാ​രാ​ഷ്​​ട്ര പൊ​ലീ​സ് സ​നു​വി​നെ തേ​ടി​യെ​ത്തി​യ​ത്. സ​നു റി​മാ​ന്‍ഡി​ല്‍ ക​ഴി​യു​ന്ന ജി​ല്ല ജ​യി​ലി​നോ​ട​നു​ബ​ന്ധി​ച്ച ബോ​സ്​​റ്റ​ല്‍ സ്‌​കൂ​ളി​ലും മ​ഹാ​രാ​ഷ്​​ട്ര പൊ​ലീ​സ് എ​ത്തി​യി​രു​ന്നു. സാ​ങ്കേ​തി​ക പി​ഴ​വു​ക​ൾ പ​രി​ഹ​രി​ച്ച്​ ചൊ​വ്വാ​ഴ്ച സ​നു​വു​മാ​യി പു​ണെ​യി​ലേ​ക്ക് തി​രി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മ​ഹാ​രാ​ഷ്​​ട്ര പൊ​ലീ​സ്.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ഒ​രു മാ​സ​ത്തോ​ളം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ സ​നു​വി​നെ ഏ​പ്രി​ൽ 18നാ​ണ്​ ക​ർ​ണാ​ട​ക​യി​ലെ കാ​ർ​വാ​റി​ൽ​നി​ന്ന് പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. താ​നാ​ണ് വൈ​ഗ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ഇ​യാ​ൾ സ​മ്മ​തി​ച്ചി​രു​ന്നു. മൊ​ഴി​യി​ലെ വൈ​രു​ധ്യം ചൂ​ണ്ടി​ക്കാ​ട്ടി പൊ​ലീ​സ് നാ​ലു​ദി​വ​സ​ത്തേ​ക്ക് വീ​ണ്ടും ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി​യി​രു​ന്നു. കാ​ലാ​വ​ധി തി​ങ്ക​ളാ​ഴ്‌​ച അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്ത​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more