1 GBP = 103.80
breaking news

മു​ട്ടാ​ർ പു​ഴ​യി​ൽ​ പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം; പി​താ​വ് സ​നു മോ​ഹ​ൻ മ​ല​പ്പു​റ​ത്തു​ണ്ടെ​ന്ന് സൂ​ച​ന

മു​ട്ടാ​ർ പു​ഴ​യി​ൽ​ പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം; പി​താ​വ് സ​നു മോ​ഹ​ൻ മ​ല​പ്പു​റ​ത്തു​ണ്ടെ​ന്ന് സൂ​ച​ന

കാ​ക്ക​നാ​ട്: മു​ട്ടാ​ർ പു​ഴ​യി​ൽ​നി​ന്ന് പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പി​താ​വ് സ​നു മോ​ഹ​ൻ മ​ല​പ്പു​റ​ത്തു​ണ്ടെ​ന്ന് സൂ​ച​ന. കേ​സ​ന്വേ​ഷ​ണ​ത്തി​െൻറ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ നി​ന്നാ​ണ് ഇ​തി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടു​ന്ന വി​വ​ര​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ല​ഭി​ച്ച​ത്. ഇ​തോ​ടെ പ്ര​ത്യേ​ക സം​ഘ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റ​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

കേ​സ​ന്വേ​ഷ​ണ​ത്തി​നാ​യി രൂ​പ​വ​ത്​​ക​രി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ പ്ര​ത്യേ​ക സം​ഘ​മാ​ണി​ത്. ഇ​വ​ർ​ക്ക് പു​റ​മേ ചെ​ന്നൈ​യി​ലും കോ​യ​മ്പ​ത്തൂ​രി​ലും ഓ​രോ സം​ഘ​ങ്ങ​ൾ അ​ന്വേ​ഷ​ണം തു​ട​രു​ന്നു​ണ്ട്. സ​നു മോ​ഹ​ൻ പോ​കാ​നി​ട​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന ജോ​ലി​യി​ലാ​ണ് ഈ ​സം​ഘ​ങ്ങ​ൾ. 

അ​തി​നി​ടെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ര​ക്ഷ ജോ​ലി​ക​ൾ​ക്ക് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ച​തോ​ടെ അ​ന്വേ​ഷ​ണം മ​ന്ദ​ഗ​തി​യി​ലാ​യി​ട്ടു​ണ്ട്. 

സം​ഭ​വം ന​ട​ന്ന് ര​ണ്ടാ​ഴ്ച പി​ന്നി​ട്ടി​ട്ടും ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​കാ​തെ കു​ഴ​യു​ക​യാ​ണ് പൊ​ലീ​സ്. മാ​ർ​ച്ച് 22നാ​യി​രു​ന്നു പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പു​ഴ​യി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​നു​വി​െൻറ തി​രോ​ധാ​നം ദു​രൂ​ഹ​ത ഉ​യ​ർ​ത്തു​ന്നു. പി​ന്നീ​ട് ഇ​യാ​ൾ വാ​ള​യാ​ർ ചെ​ക് പോ​സ്​​റ്റ്​ വ​ഴി സം​സ്ഥാ​നം ക​ട​ന്ന​തോ​ടെ കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ൽ ഇ​യാ​ൾ​ക്ക് പ​ങ്കു​ണ്ട് എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പൊ​ലീ​സ്. 

സ​നു​വി​നെ ക​ണ്ടെ​ത്താ​നാ​കാ​തെ വ​ന്ന​തോ​ടെ പൊ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. എ​യ​ർ​പോ​ർ​ട്ടു​ക​ളും സീ​പോ​ർ​ട്ടു​ക​ളും വ​ഴി വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ളെ​ടു​ത്ത​താ​യും പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more