1 GBP = 103.35
breaking news

മാധ്യമ ജീര്‍ണലിസത്തിനെതിരെ ശാന്തിമോന്‍ ജേക്കബ് നിയമനടപടിക്ക്

മാധ്യമ ജീര്‍ണലിസത്തിനെതിരെ ശാന്തിമോന്‍  ജേക്കബ്  നിയമനടപടിക്ക്

മെയ് 27 ന് വിവാഹിതനാവുന്ന ശാന്തിമോന്‍ ജേക്കബിനും സിന്ധു ജോയിക്കുമെതിരെ അപകീര്‍ത്തിപരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ പത്രത്തിനെതിരെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും യുകെ മലയാളിയുമായ ശാന്തിമോന്‍ ജേക്കബ് നിയമനടപടിക്ക് ഒരുങ്ങുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത് വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഓസ്‌ട്രേലിയയില്‍ നിന്നുള്ള ‘പ്രവാസിശബ്ദം’ എന്ന ഓണ്‍ലൈന്‍ പത്രത്തില്‍ എന്റെ വിവാഹത്തെക്കുറിച്ച് ഒരു വാര്‍ത്തയുണ്ട്. ആരും വായിക്കാതെ പോകരുത്! അതിന്റെ പത്രാധിപര്‍ എന്ന പേരില്‍ കണ്ട ഒരു വ്യക്തിക്ക് ഞാനൊരു സന്ദേശം അയച്ചിട്ടുണ്ട്. അതാണ് ചുവടെ:

പ്രിയപ്പെട്ട വിന്‍സ്,
താങ്കളുടെ ‘പ്രവാസിശബ്ദം’ എന്ന ഓണ്‍ലൈന്‍ പത്രത്തില്‍ എന്നെക്കുറിച്ചു നല്‍കിയ അപകീര്‍ത്തികരമായ വാര്‍ത്ത കണ്ടു. കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെ മാധ്യമപ്രവര്‍ത്തന രംഗത്തുള്ള എനിക്കും പൊതുരംഗത്തുള്ള സിന്ധു ജോയിക്കും തികച്ചും അപകീര്‍ത്തികരമാണ് അതിന്റെ ഉള്ളടക്കം എന്ന് ഓര്‍മിപ്പിക്കട്ടെ. ഇതില്‍ പറഞ്ഞിട്ടുള്ള മിക്കവിവരങ്ങളും വസ്തുതാപരമായും തെറ്റാണ്.
ഒന്ന് എന്റെ പ്രായം; 1968 ല്‍ ജനിച്ച എനിക്ക് 55 വയസാകാന്‍ ഇനി എത്രവര്‍ഷം കൂടിയുണ്ടെന്ന് കൈവിരലില്‍ എണ്ണമെടുത്തുനോക്കുക!

രണ്ട് സിന്ധു ജോയ് ഇനി സുവിശേഷം പ്രസംഗിക്കുമെന്ന് ആരാണ് താങ്കള്‍ക്ക് വിവരം നല്‍കിയത്. കഴിഞ്ഞദിവസം കേരളത്തിലെ മിക്കവാറും മാധ്യമപ്രവര്‍ത്തകരോട് ഞങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയതാണ്.
മൂന്ന് ‘സുവിശേഷസാമ്രാജ്യം’ എന്ന പരാമര്‍ശം. ഇംഗ്ലണ്ടില്‍ ആരോടെങ്കിലും ചോദിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ ഞാന്‍ എന്താണ് ചെയ്യുന്നതെന്ന്. സുവിശേഷ പ്രസംഗം എന്റെ തൊഴില്‍ അല്ല. വല്ലപ്പോഴും സുവിശേഷം പ്രസംഗിക്കുന്നുവെന്നത് സത്യം. എന്നാല്‍ ഒരു പെന്നി എങ്കിലും ആരുടെ പക്കല്‍ നിന്നും ഞാന്‍ യാത്രക്കൂലി പോലും വാങ്ങിയിട്ടില്ല. ഞാന്‍ പ്രസംഗിച്ചിട്ടുള്ള എവിടെയെങ്കിലും അന്വേഷിച്ചാല്‍ വസ്തുത അറിയാമല്ലോ? ‘സുവിശേഷ കൊയ്ത്തുസംഘം’ എന്ന വാക്ക് വായിച്ചു പൊട്ടിച്ചിരിക്കുകയാണ് ഞങ്ങള്‍. അങ്ങനെ ഒരു സംഘവും എനിക്കില്ല.

നാല് കത്തോലിക്കാസഭയുടെ ബിസിനസ് സംരംഭങ്ങളില്‍ ഒന്നും ഞാന്‍ പങ്കാളിയല്ല.
അഞ്ച് എന്റെ കണക്കറ്റ സാന്പത്തികസ്ഥിതി! ഇതുവായിച്ചും പൊട്ടിച്ചിരിക്കാനാണ് തോന്നുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെ ഇന്‍കം ടാക്‌സ് റിട്ടേണുകള്‍ വേണമെങ്കില്‍ അയച്ചുതരാം.

ആറ് ‘സുവിശേഷ കൊയ്ത്തുവേലകള്‍’ക്കുള്ള ബുക്കിങ്: മാധ്യമപ്രവര്‍ത്തനം എന്നത് പെരുംനുണയല്ല സുഹൃത്തേ.
മലയാളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ ദിനപത്രപതിപ്പിന് നേതൃത്വം കൊടുത്ത വ്യക്തിയാണ് ഞാന്‍. ഇത്തരത്തിലുള്ള നുണക്കഥകള്‍ പ്രചരിപ്പിക്കാന്‍ ഈ മാധ്യമം ഉപയോഗിക്കുന്നത് കഷ്ടമാണ്! നോട്ടിംഗ്ഹാം സര്‍വകലാശാലയില്‍ ജേര്‍ണലിസത്തില്‍ ഉപരിപഠനം നടത്തിയ വ്യക്തിയാണ് ഞാന്‍. ഘശയലഹ/ ഉലളമാമശേീി നിയമങ്ങള്‍ ഞങ്ങള്‍ക്ക് പഠിക്കാനുണ്ടായിരുന്നു.

ഓസ്‌ട്രേലിയയിലെ യൂണിഫോം ഡിഫമേഷന്‍ ലോയെക്കുറിച്ച് ഇപ്പോള്‍ ഒരു ലോയറുമായി സംസാരിച്ചു ഫോണ്‍ വച്ചതേയുള്ളു. “Anyone who has had damaging material published about them can take legal action against authors, publishers, broadcasters and distributors to defend their reputation. Several defences or justifications, including truth, are available. Damages and injunctions are the remedies. Retractions and apologies will reduce the amount of damages awarded.” എന്നാണ് അദ്ദേഹം പറഞ്ഞത്.

ഈ രംഗത്തെ അനുഭവക്കുറവാകും എന്നെപ്പോലെ ഒരാളെക്കുറിച്ചു വ്യാജവാര്‍ത്ത എഴുതാന്‍ താങ്കള്‍ക്ക് ധൈര്യം നല്‍കിയത്. തെറ്റുകള്‍ പറ്റുന്നത് സ്വാഭാവികമാണ്. അത് തിരുത്തുന്നത് വിശുദ്ധവും.
വിന്‍സിനു പറ്റിയ തെറ്റ് തിരുത്താന്‍ ഇനിയും സമയമുണ്ട്. ആലോചിക്കുക, അല്ലെങ്കില്‍ നിയമനടപടികള്‍ അഭിമുഖീകരിക്കാന്‍ ഒരുങ്ങിയിരിക്കുക.

സ്‌നേഹാദരപൂര്‍വം,
ശാന്തിമോന്‍ ജേക്കബ്‌

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more