1 GBP = 103.95

ലണ്ടന്‍ മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടുമൊരു മരണം; മരണമടഞ്ഞത് ഇടവ സ്വദേശി സന്തോഷ് നായര്‍

ലണ്ടന്‍ മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടുമൊരു മരണം; മരണമടഞ്ഞത് ഇടവ സ്വദേശി സന്തോഷ് നായര്‍

ലണ്ടന്‍: ലണ്ടന്‍ ഈസ്റ്റ് ഹാമില്‍ മലയാളി മരണമടഞ്ഞു. തിരുവനന്തപുരം ഇടവ പാറേല്‍ സ്വദേശി സന്തോഷ് നായരാണ്(46) മരണമടഞ്ഞത്. വീട്ടില്‍ സ്‌റ്റെപ്പില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ സന്തോഷ് നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വെന്റിലേറ്ററുടെ സഹായത്തോടെ ജീവന്‍ നിലനിറുത്തിയിരുന്ന സന്തോഷ് നായരുടെ നില ഇന്നലെ വൈകുന്നേരത്തോടെ കൂടുതല്‍ വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.

ഭാര്യ സൈലതക്കും രണ്ടു മക്കള്‍ക്കുമൊപ്പം ഈസ്റ്റ് ഹാമിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. മൂത്ത മകന്‍ എ ലെവലിലും രണ്ടാമത്തെ മകന്‍ പതിനൊന്നാം തരത്തിലുമാണ് പഠിക്കുന്നത്. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിലാണ് സന്തോഷ് നായര്‍ ജോലി ചെയ്തിരുന്നത്. ഈസ്റ്റ് ഹാമിലും പരിസര പ്രദേശങ്ങളിലും സാമൂഹിക രംഗങ്ങളില്‍ സജീവമായ സന്തോഷ് നായരുടെ വിയോഗം സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയിടയിലും വലിയൊരു ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. പരേതന്റെ അമ്മയും സഹോദരന്‍ മനോജ് നായരും ഈസ്റ്റ് ഹാമില്‍ തന്നെയാണ് താമസം. സംസ്‌കാരത്തെ സംബന്ധിച്ച വിവരങ്ങള്‍ പിന്നീടറിയിക്കുമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more