1 GBP = 95.97
breaking news

അയർലൻഡിനെതിരായ ട്വന്റി-20 പരമ്പര; ഹാർദിക് പാണ്ഡ്യ നയിക്കും; സഞ്ജു സാംസൺ ടീമിൽ

അയർലൻഡിനെതിരായ ട്വന്റി-20 പരമ്പര; ഹാർദിക് പാണ്ഡ്യ നയിക്കും; സഞ്ജു സാംസൺ ടീമിൽ

അയർലൻഡിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം പിടിച്ചു. രാഹുൽ ത്രിപാഠിയും ടീമിൽ ഇടം നേടി. ഹാർദ്ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. ഇതാദ്യമായാണ് ഹാർദ്ദിക് പാണ്ഡ്യ ഇന്ത്യൻ ടീമിനെ നയിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ പങ്കെടുക്കുന്നതുകൊണ്ട് രോഹിത് ശർമ, വിരാട് കോലി, റിഷഭ് പന്ത്, ജസ്പ്രീത് ഭുംറ, മുഹമ്മദ് ഷമി എന്നീ മുതിർന്ന താരങ്ങൾ ടി-20 സ്‌ക്വാഡിലില്ല. ശ്രേയസ് അയ്യരും ഇടം പിടിച്ചില്ല.

സഞ്ജു സാംസണൊപ്പം സൂര്യകുമാർ യാദവും ഇത്തവണ ടീമിൽ ഇടം നേടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more