1 GBP = 104.18

സഞ്ജു സാംസണോട് യുഎഇയിൽ തുടരാൻ നിർദേശം; ടി20 ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിലേക്ക് വാതിൽ തുറക്കുമോ?

സഞ്ജു സാംസണോട് യുഎഇയിൽ തുടരാൻ നിർദേശം; ടി20 ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിലേക്ക് വാതിൽ തുറക്കുമോ?

തിരുവനന്തപുരം: രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണോട് യുഎഇയിൽ തുടരാൻ ബിസിസിഐ നിർദേശം നൽകിയെന്ന് റിപ്പോർട്ട്. ഇതോടെ ഒട്ടേറെ അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ലഭിക്കുന്നതുവരെ യുഎഇയിൽ തുടരാനാണ് താരത്തിന് ലഭിച്ചിരിക്കുന്ന നിർദേശം.

സഞ്ജു സാംസന്റെ ടീം ഐപിഎൽ പ്ലേ ഓഫിലേക്ക് പ്രവേശനം ലഭിക്കുന്നതിൽ  പരാജയപ്പെട്ടെങ്കിലും ഈ മലയാളി താരത്തിന്റെ പ്രകടനം  പല ഉന്നതരുടെയും കണ്ണിൽപ്പെട്ടുവെന്ന് വ്യക്തമാണ്. ഒക്ടോബർ 17നാണ് ടി 20 ലോകകപ്പ് ആരംഭിക്കുന്നത്. ഒക്ടോബർ 15ന് അന്തിമ ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് സഞ്ജുവിനോട് യുഎഇയിൽ തന്നെ തുടരാൻ നിർദേശിച്ചത്. നേരത്തെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുത്ത പലരും മോശം ഫോമിൽ തുടരുന്നത് ഏറെ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിൽ മികച്ച പ്രകടനം നടത്തിയ സഞ്ജുവിന് ടീമിലേക്ക് വഴിതുറന്നേക്കുമെന്ന അഭ്യൂഹമാണ് ശക്തമായിരിക്കുന്നത്.

ഐപിഎല്ലിൽ യു എ ഇയിൽ നടന്ന രണ്ടാം പാദത്തിൽ ഏഴ് മത്സരങ്ങളിൽ നിന്നായി 207 റണ്‍സാണ് സഞ്ജു നേടിയത്. 82 ആണ് സഞ്ജുവിന്റെ ഏറ്റവും ഉയർന്ന സ്കോർ. മറ്റൊരു മത്സരത്തിൽ 70 റൺസുമായി പുറത്താകാതെ നിന്നു. ഒപ്പം വിക്കറ്റ് കീപ്പറാണെന്നത് സഞ്ജുവിന് അനുകൂല ഘടകമാണ്.

ഐ പി എല്ലിലെ രണ്ടാം പാദത്തിൽ രാഹുൽ ചഹാർ, ഹാർദിക് പാണ്ഡ്യ എന്നിവരടക്കമുള്ള താരങ്ങളുടെ പ്രകടനം മികച്ചതായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ടീം പുറത്തായിട്ടും സഞ്ജുവിനെ യുഎഇയിൽ തുടരാനുള്ള നിർദേശം പല അഭ്യൂഹങ്ങൾക്കും വഴിമരുന്നിടുന്നത്.  ഒക്ടോബർ 15ന് അന്തിമ ടീമിനെ പ്രഖ്യാപിക്കുന്നതുവരെ സഞ്ജു സാംസന്റെ ആരാധകർക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more