1 GBP = 103.87

ജിസിഎസ്ഇ പരീക്ഷാഫലം; എല്ലാ വിഷയങ്ങൾക്കും ഗ്രേഡ് 9 നേടി ഷെഫീൽഡിൽ നിന്നും സാന്ദ്ര ബിനിൽ

ജിസിഎസ്ഇ പരീക്ഷാഫലം; എല്ലാ വിഷയങ്ങൾക്കും ഗ്രേഡ് 9 നേടി ഷെഫീൽഡിൽ നിന്നും സാന്ദ്ര ബിനിൽ

ലണ്ടൻ: ജിസിഎസ്ഇ പരീക്ഷയിൽ എല്ലാ വിഷജയങ്ങൾക്കും ഗ്രേഡ് 9 നേടി ഷെഫീൽഡിൽ നിന്നും സാന്ദ്ര ബിനിൽ. പതിനൊന്ന് വിഷയങ്ങൾക്കും ഗ്രേഡ് 9 നേടിയാണ് ഷെഫീൽഡിലെ ഓൾ സെയിന്റ്സ് കാത്തലിക് ഹൈസ്‌കൂളിൽ നിന്നുള്ള ഈ മിടുക്കിയുടെ വിജയം.

ഷെഫീൽഡിൽ തന്നെയുള്ള കിംഗ് എഡ്വേർഡ് VII സ്‌കൂളിലാണ് സാന്ദ്ര എ ലെവൽ പ്രവേശനം നേടിയിരിക്കുന്നത്. മാത്‍സ്, ഫാർത്ഥർ മാത്‍സ്, കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളാണ് എ ലെവലിലേക്ക് സാന്ദ്ര തിരഞ്ഞെടുത്തിരിക്കുന്നത്.

തൊടുപുഴ സ്വദേശികളായ ബിനിൽ പോളിന്റെയും ജീജ ഫ്രാൻസിസിന്റെയും മൂത്ത മകളാണ് ബിനിൽ സാന്ദ്ര. ഓൾ സെയിന്റ്സ് കാത്തലിക് സ്‌കൂളിൽ എട്ടാം ക്‌ളാസ് വിദ്യാർത്ഥിയായ ജേക്കബ് ബിനിൽ സഹോദരനാണ്.

സാന്ദ്ര ബിനിലിന് യുക്മ ദേശീയ പ്രസിഡണ്ട് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോ, യുക്മ യോർക്ക്‌ഷെയർ ആൻഡ് ഹംബർ റീജിയണൽ പ്രസിഡന്റ് വർഗ്ഗീസ് ഡാനിയേൽ, നാഷണൽ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം സാജൻ സത്യൻ, സെക്രട്ടറി അമ്പിളി മാത്യു, ട്രഷറർ ജേക്കബ് കളപ്പുരയ്ക്കൽ തുടങ്ങിയവർ അനുമോദനങ്ങൾ നേർന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more