1 GBP = 103.70
breaking news

സനലിന്റേത് അപകട മരണമാക്കാൻ ശ്രമമെന്ന് കുടുംബം, കീഴടങ്ങും മുമ്പ് പൊക്കണമെന്ന് പൊലീസ്

സനലിന്റേത് അപകട മരണമാക്കാൻ ശ്രമമെന്ന് കുടുംബം, കീഴടങ്ങും മുമ്പ് പൊക്കണമെന്ന് പൊലീസ്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സനലിന്റെ കൊലപാതകം അപകട മരണമാക്കി മാറ്റാൻ അന്വേഷണ സംഘം ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഭാര്യ വിജി രംഗത്തെത്തി. ഇപ്പോൾ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തിന്റെ പ്രവർത്തനങ്ങളിൽ തൃപ്‌തിയില്ല. ക്രൈം ബ്രാഞ്ച് സംഘം വീട്ടിലെത്തിയെങ്കിലും തങ്ങളുടെയൊന്നും മൊഴിയെടുത്തിരുന്നില്ല. സംഭവം അപകട മരണമാക്കി മാറ്റാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇങ്ങനെയാണെങ്കിൽ അന്വേഷണ സംഘത്തോട് സഹകരിക്കില്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് തിങ്കളാഴ്‌ച ഹൈക്കോടതിയെ സമീപിക്കുമെന്നും വിജി വ്യക്തമാക്കി. കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുമെന്നും വിജി കൂട്ടിച്ചേർത്തു.

അതേസമയം, ഡിവൈ.എസ്.പി ഹരികുമാർ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങുന്നതിന് മുമ്പ് അറസ്‌റ്റ് ചെയ്യണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കോടതിയിൽ കീഴടങ്ങിയാൽ പൊലീസിന് നാണകേടാകുമെന്നും അത് എന്ത് വില കൊടുത്തും തടയണമെന്നുമാണ് ഡി.ജി.പിയുടെ നിർദ്ദേശം. ഇതനുസരിച്ച് ഇന്ന് തന്നെ ഹരികുമാറിനെ അറസ്‌റ്റ് ചെയ്യുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more