1 GBP = 102.88
breaking news

ഓക്സ്ഫോർഡിൽ മരണമടഞ്ഞ സാമുവൽ വർഗീസിന് ഇന്ന് റാന്നി കുമ്പളത്താനം സെന്റ് ജോൺസ് മാർത്തോമാ പള്ളിയിൽ അന്ത്യവിശ്രമം

ഓക്സ്ഫോർഡിൽ മരണമടഞ്ഞ സാമുവൽ വർഗീസിന് ഇന്ന് റാന്നി കുമ്പളത്താനം സെന്റ് ജോൺസ് മാർത്തോമാ പള്ളിയിൽ അന്ത്യവിശ്രമം

ഓക്സ്ഫോർഡ് മലയാളികളെ കണ്ണീരിലാഴ്ത്തി കഴിഞ്ഞയാഴ്ച്ച മരണമടഞ്ഞ ഓക്സ് മാസിന്റെ ആദ്യകാല നേതാക്കളിൽ ഒരാളായ സാമുവല്‍ വര്‍ഗീസസിന് (57 വയസ് ) ഇന്ന് റാന്നി കുമ്പളത്താനം സെന്റ് ജോൺസ് മാർത്തോമാ പള്ളിയിൽ അന്ത്യവിശ്രമമൊരുങ്ങുന്നു.

ചങ്ങനാശ്ശേരി പാറമ്പുഴ സ്വദേശിയായ സാമുവല്‍ നവംബർ ആറിന് പുലര്‍ച്ചെ രണ്ടരയോടെ ഓക്സ്ഫോര്‍ഡ് ജോണ്‍ റാഡ്ക്ലിഫ് ഹോസ്പ്പിറ്റലില്‍ വച്ചാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞത്. ഒക്ഡ്‌ഫോർഡിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിന്ന സാമുവലിന്റെ വിയോഗം ഓക്സ്ഫോർഡ് മലയാളികൾ ഞെട്ടലോടെയാണ് ശ്രവിച്ചത്.

ഇന്നലെ കൊച്ചിയിലേക്കുള്ള ജെറ്റ് എയർവേയ്‌സ് വിമാനത്തിൽ കൊണ്ട് പോയ മൃതദേഹം ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് ചങ്ങനാശ്ശേരിയിലുള്ള വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് റാന്നി കുമ്പളത്താനം സെന്റ് ജോൺസ് മാർത്തോമാ പള്ളിയിൽ നടക്കുന്ന അന്ത്യ കൂദാശാ കർമ്മങ്ങൾക്ക് ശേഷം പള്ളി സിമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.

മുന്‍പ് സൌദിയില്‍ ജോലി ചെയ്തിരുന്ന സാമുവലും കുടുംബവും പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് യുകെയിലേക്ക് കുടിയേറിയത്.യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന അമ്മുക്കുട്ടി ചാക്കോയാണ് ഭാര്യ. വിദ്യാര്‍ഥികളായ ഷെറിന്‍ മേല്‍ബിന്‍ എന്നിവര്‍ മക്കള്‍.

സാമുവലിന്റെ ആകസ്മിക വിയോഗത്തിന്‍റെ ആഘാതത്തിലാണ് ഓക്സ്ഫോര്‍ഡിലെ മലയാളി സമൂഹം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more