1 GBP = 103.12

നാഷണൽ കൗൺസിൽ ഓഫ് കേരളാ ഹിന്ദു ഹെറിറ്റേജിന്റെ കലാ മാമാങ്കം “സംസ്കൃതി 2018” ജൂൺ 23 ന് കവൻട്രിയിൽ; ഒരുക്കങ്ങൾ പൂർത്തിയാവുന്നു…

നാഷണൽ കൗൺസിൽ ഓഫ്  കേരളാ ഹിന്ദു ഹെറിറ്റേജിന്റെ കലാ മാമാങ്കം “സംസ്കൃതി 2018” ജൂൺ 23 ന് കവൻട്രിയിൽ; ഒരുക്കങ്ങൾ പൂർത്തിയാവുന്നു…
കവൻട്രി:- നാഷണൽ കൗൺസിൽ ഓഫ് കേരളാ ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ സംസ്‌കൃതി 2018 കലാ മാമാങ്കത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഈ വരുന്ന ജൂൺ 23 നു രാവിലെ 09.00  മുതൽ കവൻട്രിയിലെ  വില്ലെൻ ഹാളിൽ ആരംഭിക്കുന്ന കലാ മത്സരങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി ഭക്തിഗാനം, ഭരതനാട്യം, പ്രസംഗം, കഥാ രചന, കവിത രചന എന്നീ മത്സരങ്ങളിൽ പങ്കെടുക്കുവാൻ അവസരമുണ്ടായിരിക്കുന്നതാണ്. ഭാരതീയ  ഹൈന്ദവ ദർശനങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ കലാ മാമാങ്കത്തിൽ പങ്കെടുക്കുവാൻ യുകെയിലെ ഹൈന്ദവ സമാജങ്ങളിലെ അംഗങ്ങൾ  ഓരോരുത്തരെയും സ്വാഗതം ചെയ്തുകൊള്ളുന്നു. പ്രവാസ ലോകത്തു വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഓരോരുത്തരുടെയും ഉള്ളിലെ കലാപരമായ അംശങ്ങളെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരികയും ആദരിക്കുകയും  ചെയ്യുക എന്നുള്ളതാണ് സംസ്‌കൃതി 2018 മുഖ്യ ലക്ഷ്യങ്ങളിൽ ഒന്ന് എന്ന് സംഘാടകർ വ്യക്തമാക്കി. കലാമത്സരങ്ങളിൽ പങ്കെടുക്കുന്ന കലാ പ്രതിഭകളെ പ്രശസ്തി പത്രവും ഫലകവും നൽകി ആദരിക്കുന്നതായിരിക്കും. മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ജൂൺ 15 നു മുൻപായി  രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
Harish Pala – 07578148446
Pramod Pillai – 07540941596
Prashanth Ravi – +447863978338
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-
Willenhall Social Club,
Robin Hood Rd,
Coventry CV3 3BB.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more