1 GBP = 103.38

രാഹുലിന്​ സാ​േങ്കതികവിദ്യ അറിയില്ലെന്ന്​ ബി.ജെ.പി

രാഹുലിന്​ സാ​േങ്കതികവിദ്യ അറിയില്ലെന്ന്​ ബി.ജെ.പി

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ ആപ്പിനെതിരെ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ ആ​േരാപണം നിഷേധിച്ച്​ ബി.ജെ.പി. രാഹുൽ ഗാന്ധിക്ക്​ സാ​േങ്കതികവിദ്യകളെ കുറിച്ച്​ അറിയില്ലെന്ന്​ ബി.ജെ.പി വക്​താവ്​ സാംപിത്​ പത്ര ആരോപിച്ചു.

വിവരങ്ങൾ അവലോകനം ചെയ്യുക എന്നത്​ ചോർത്തലോ രഹസ്യമായി നിരീക്ഷിക്കലോ അല്ല എന്ന കാര്യം രാഹുൽ ഗാന്ധിക്ക്​ അറിയില്ല. ഇൗ പുതിയ യുഗം വിവരസാ​േങ്കതികവിദ്യയുടെതാണ്​. അത്​ രാഹുൽജിക്ക്​ മനസിലാകില്ലെന്നും സാംപിത്​ പരിഹസിച്ചു.

നമോ ആപ്പിലൂടെ താഴെ തട്ടിലുള്ള പാർട്ടി പ്രവർത്തകരോട്​ പ്രധാനമന്ത്രി സംവദിക്കുന്നു. ഇത്​ എല്ലാ സ്​മാർട്ട്​ ആപ്പുകളെയും പോലെ ഒരു സ്​മാർട്ട്​ ആപ്പാണ്​. പരസ്​പര സംവേദനം എളുപ്പത്തിലാക്കാനുള്ള സൗകര്യങ്ങൾ ഉണ്ടെങ്കിൽ മാ​ത്രമേ ആപ്പുകളെ സ്​മാർട്ട്​ എന്നു വിളിക്കാനാകൂവെന്നും പത്ര കൂട്ടിച്ചേർത്തു.

​നമോ ആപ്പിൽ രജിസ്​റ്റർ ചെയ്യുന്ന കോടിക്കണക്കിന്​ ഇന്ത്യക്കാരുടെ വിവരങ്ങൾ മോദി ദുരുപയോഗം ചെയ്​തുവെന്ന്​ രാഹുൽ ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. പ്രധാനമന്ത്രി സ്​ഥാനം ദുരുപയോഗം ചെയ്​ത്​ മോദി ജനങ്ങളുടെ വിവരശേഖരണം നടത്തി. സർക്കാറി​​െൻറ നമോ ആപ്പ്​ വഴി കോടിക്കണക്കിന്​ ഇന്ത്യക്കാരുടെ വിവരങ്ങളാണ്​ മോദി ചൂഷണം ചെയ്​തത്​. ഇന്ത്യക്കാരുമായി സംവദിക്കാൻ മോദിക്ക്​ സ​ാ​േങ്കതിക വിദ്യ ഉപയോഗിക്കണമെന്നുണ്ടെങ്കിൽ ആകാം. എന്നാൽ, പ്രധാനമന്ത്രിയുടെ ഒാഫീസി​​െൻറ ഒൗദ്യോഗിക ആപ്പ്​ അതിനുപയോഗിക്കരുത്​. അതിലെ വിവരങ്ങൾ ഇന്ത്യയുടെതാണ്​, മോദിയുടെതല്ല എന്നായിരുന്നു രാഹുലി​​െൻറ വിമർശനം.

നമോ ആപ്പ്​ ഉപയോഗിക്കുന്നവരുടെ ഇ ​െമയിൽ ​െഎ.ഡി, ഫോ​േട്ടാ, ലിംഗം, പേര്​ എന്നിവ ഉൾപ്പെടെ എല്ലാ സ്വകാര്യ വിവരങ്ങളും ഉപയോക്​താക്കളുടെ സമ്മതമില്ലാതെ അമേരിക്കൻ കമ്പനിക്ക്​ ലഭ്യമാകുന്നുണ്ടെന്ന്​ ഫ്രഞ്ച്​ സുരക്ഷാ ഗവേഷകരുടെ ആരോപണം മാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെയാണ്​ രാഹുൽ പ്രസ്​താവന ഇറക്കിയത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more