1 GBP = 103.87

ഇന്ത്യയിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന് ഹർജി; സുപ്രിംകോടതിയിൽ വാദം ഇന്ന്

ഇന്ത്യയിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന് ഹർജി; സുപ്രിംകോടതിയിൽ വാദം ഇന്ന്

ഇന്ത്യയിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നത് സംബന്ധിച്ച ഹർജികളിൽ ഇന്ന് സുപ്രിംകോടതി വാദം കേൾക്കും. സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാല് സ്വവർഗ ദമ്പതികളാണ് സുപ്രിം കോടതിയെ സമീപിച്ചത്. നേരത്തെ 2018 ലെ ചരിത്രപരമായ ഒരു വിധിയിൽ, കൊളോണിയൽ കാലഘട്ടത്തിലെ സ്വവർഗ്ഗാനുരാഗ നിരോധനം സുപ്രിംകോടതി റദ്ദാക്കിയിരുന്നു.

ഇതോടെ ഇന്ത്യയിൽ സ്വവർഗരതി കുറ്റകരമല്ലാതായി. 2018 ൽ സ്വവർഗരതി നിയമവിധേയമായിട്ടും , ഇന്ത്യയിലെ ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ (LGBT) കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ ഇന്ത്യൻ സമൂഹത്തിൽ നേരിടുന്ന വിവേചനവും ആണ് ഹർജിയിലെ ഉള്ളടക്കം. 2018 ലെ വിധി അവരുടെ ഭരണഘടനാപരമായ അവകാശങ്ങൾ അംഗീകരിച്ചിട്ടുണ്ടെങ്കിലും ,സ്വവർഗ വിവാഹത്തിനുള്ള നിയമപരമായ പിന്തുണ തങ്ങൾക്ക് ഇപ്പോഴും നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ഹർജ്ജിവാദിയ്ക്കുന്നു.വിവാഹിതരായതിന് നിയമപരമായ അംഗീകാരമില്ലാതെ, മെഡിക്കൽ സമ്മതം, പെൻഷനുകൾ, ദത്തെടുക്കൽപോലുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട അവകാശങ്ങൾ തങ്ങൾക്ക് നിഷേധിക്കപ്പെടുന്നുവെന്ന് ഹർജിക്കാർ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more