1 GBP = 102.92
breaking news

തീവ്രവാദി സമീര്‍ ടൈഗറിനെ ഇന്ത്യന്‍ സൈന്യം ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

തീവ്രവാദി സമീര്‍ ടൈഗറിനെ ഇന്ത്യന്‍ സൈന്യം ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: കരസേനാ മേജര്‍ രോഹിത് ശുക്ലയെ കൊല്ലുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ വെല്ലുവിളിച്ച ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദി സമീര്‍ ടൈഗറിനെ ഇന്ത്യന്‍ സൈന്യം ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. സമീര്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ രോഹിത് ശുക്ലയുടെ നേതൃത്വത്തില്‍ തന്നെയാണ് ഏറ്റുമുട്ടല്‍ നടന്നത്. കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ പങ്കെടുത്ത ഒരു സൈനികന്‍ മൊബൈലില്‍ ഷൂട്ട് ചെയ്ത ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്.

തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന വീടിന് ചുറ്റും സൈനിക വാഹനങ്ങളില്‍ നിന്നും എന്തോ ദ്രാവകം ചീറ്റിക്കുന്നതും ഇതിന് പിന്നാലെ കെട്ടിടത്തിന് തീപിടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഇതിനുള്ളില്‍ ഒളിച്ചിരുന്ന തീവ്രവാദികള്‍ അമേരിക്കന്‍ നിര്‍മിത എം 16 റൈഫിളുമായി കെട്ടിടത്തിന് മുകളിലേക്ക് കയറി വരുകയും ഇക്കൂട്ടത്തില്‍ സമീറിനെ തിരിച്ചറിഞ്ഞ സൈനികര്‍ അയാള്‍ വന്നുവെന്ന് വിളിച്ച് പറയുന്നതും വെടിവച്ച് വീഴ്ത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമീറിന് ഒപ്പമുണ്ടായിരുന്ന മറ്റൊരാളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more