1 GBP =

സമീക്ഷ യുകെയുടെ സാംസ്‌കാരിക സമ്മേളനവും വാര്‍ഷിക പൊതുയോഗവും സമാപിച്ചു…

സമീക്ഷ യുകെയുടെ സാംസ്‌കാരിക സമ്മേളനവും വാര്‍ഷിക പൊതുയോഗവും സമാപിച്ചു…
സമീക്ഷ (പ്രോഗ്രസ്സീവ് കള്‍ച്ചറല്‍ ഫോറം)യുകെയുടെ സാംസ്‌കാരിക സമ്മേളനവും വാര്‍ഷിക പൊതുയോഗവും സമാപിച്ചു. സാംസ്‌കാരിക സമ്മേളനം ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കര്‍ ശ്രീ പി ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ദേശീയ പ്രസിഡന്റ് ശ്രീ രാജേഷ് ചെറിയാന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ദേശീയ സെക്രട്ടറി ശ്രീ ജയപ്രകാശ് മറയൂര്‍ സ്വാഗതവും ദേശീയ ജോയിന്റ് സെക്രട്ടറി ശ്രീമതി, സ്വപ്ന പ്രവീണ്‍ നന്ദിയും രേഖപ്പെടുത്തി. സാംസ്‌കാരിക സമ്മേളനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് ദേശീയ സെക്രട്ടറി ശ്രീ ഹര്‍സേവ് ബെയില്‍സ് പൂള്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ശ്രീ നോബിള്‍ തെക്കേമുറി എന്നിവര്‍ സംസാരിച്ചു. ‘ സമീക്ഷ നടത്തുന്ന സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് സംസാരിച്ച ശ്രീ ശ്രീരാമകൃഷ്ണന്‍, വരും കാലങ്ങളില്‍ സമീക്ഷയുടെ നേതൃത്വത്തില്‍ നടത്തേണ്ട യൂറോപ്പിലെ പുരോഗമന സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മയുടെ പ്രാധാന്യത്തെ കുറിച്ച് സദസ്സിനെ ബോധ്യപ്പെടുത്തി ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന ജനക്ഷേമ പദ്ധതികളും വികസന പ്രവര്‍ത്തന ലോക കേരള സഭാ പ്രവര്‍ത്തനങ്ങളും വിശദീകരിച്ച ബഹുമാനപ്പെട്ട സ്പീക്കര്‍, വിദേശ മലയാളികളുടെ കേരളത്തിന്റെ വികസനത്തിലുള്ള പങ്കും ഭാവിയില്‍ വിദേശ മലയാളിയ്ക്ക് ഇടപെടാന്‍ കഴിയുന്ന മേഖലകളും വിശദീകരിച്ചു.
വിവിധ സാംസ്‌കാരിക സംഘടനകളില്‍ നിന്നും വ്യത്യസ്തമായി ‘ സമീക്ഷ’ യുകെയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രകീര്‍ത്തിച്ച് ആശംസ പ്രസംഗം നടത്തിയ ശ്രീ ഹര്‍സേവ് ബെയിന്‍സ്, ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടത്തിയ ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പ് പറയണമെന്ന പെറ്റീഷനില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒപ്പു രേഖപ്പെടുത്താനും സദസ്സിനോട് അഭ്യര്‍ത്ഥിച്ചു. സാംസ്‌കാരിക സമ്മേളനത്തില്‍ ലണ്ടന്‍ ന്യൂഹാം കൗണ്‍സില്‍ മെമ്പറും ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റ് ശ്രീ സുഗതന്‍ തെക്കേപ്പുരയ്ക്കല്‍, ലോക കേരള സഭാ മെമ്പര്‍മാരായ ശ്രീ മിരാന്‍ഡ, ശ്രീ രാജേഷ് കൃഷ്ണ, മലയാളം മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സാംസ്‌കാരിക സമ്മേളനത്തിന് ശേഷം വിവിധ കലാപരിപാടികളും ശ്രീ ആഷിഖ് തയ്യാറാക്കിയ ഓണ്‍ലൈന്‍ ക്വിസ് മത്സരവും സദസ്സിനെ ആവേശത്തിലാക്കി. പൂളിലേ ഗായക സംഘം ആലപിച്ച ഗാനങ്ങളും പ്രസിദ്ധ കവി ചങ്ങമ്പുഴയുടെ ‘ കാവ്യ നര്‍ത്തകി’ എന്ന കാവ്യത്തിന്റെ ദൃശ്യാവിഷ്‌കാരവും സാംസ്‌കാരിക സമ്മേളനത്തിന് മാറ്റ് കൂട്ടി. ഇടതുപക്ഷ ചിന്തകളുടെ സാംസ്‌കാരിക സമ്മേളനത്തിന് ആശംസകളര്‍പ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ ശ്രീമതി. സ്വപ്ന പ്രവീണ്‍ അവതരിപ്പിച്ചു. വിജയികള്‍ക്ക് ശ്രീ പി ശ്രീരാമകൃഷ്ണന്‍ ട്രോഫികള്‍ വിതരണം ചെയ്തു.
സാംസ്‌കാരിക സമ്മേളനത്തിന് ശേഷം ചേര്‍ന്ന പ്രതിനിധി സമ്മേളനത്തില്‍ ഇംഗ്ലണ്ടിലേയും സ്‌കോട്‌ലന്‍ഡിന്റെയും അയര്‍ലന്‍ഡിലേയും പതിനഞ്ചോളം യൂണിറ്റുകളില്‍ നിന്നുമെത്തിയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സമീക്ഷ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത സമ്മേളനം, നിലവിലുള്ള കമ്മറ്റിയിലെ ഒഴിവുകളില്‍ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുകയും യൂറോപ്പ് കേന്ദ്രീകരിച്ച് രൂപീകൃതമാവാന്‍ പോകുന്ന സാംസ്‌കാരിക സംഘടനയുടെ തുടക്കം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ 21 അംഗ കേന്ദ്ര സമിതിയും 9 അംഗ സെക്രട്ടറിയേറ്റിനേയും ചുമതലപ്പെടുത്തി. റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കുകയും പുതിയ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.
സംഘടനാ മികവും നേതൃ പാടവും വിളിച്ചോതുന്ന പ്രവര്‍ത്തനങ്ങളാണ് ശ്രീ പോളി മാഞ്ഞൂരാന്റെയും. ശ്രീ നോബിള്‍ തെക്കെമുറി, ശ്രീ ബേബി പ്രസാദ്, ശ്രീ റെജി കുഞ്ഞാപ്പി, ശ്രീ ഭാസ്‌കര്‍ പുരയില്‍ എന്നി പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ സമ്മേളനം വിജയകരമായി നടന്നത്. ഉച്ചയ്ക്ക് ശേഷം ഒന്നരയ്ക്ക് ആരംഭിച്ച പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീ ജയന്‍ എടപ്പാള്‍, ശ്രീമതി സ്വപ്ന പ്രവീണ്‍ എന്നവരും അംഗ സജ്ജീകരണങ്ങളും സമ്മേളന ഹാള്‍ ഒരുക്കലും ശ്രീ കെ ഡി ഷാജിമോന്‍, ശ്രീ ദിനേശ്  വെള്ളാപ്പള്ളി ശ്രീ ജിബു എന്നിവരും നേതൃത്വം നല്‍കി.
ഏറെ വൈകി അവസാനിച്ച പ്രതിനിധി സമ്മേളനത്തിന് ശേഷം ഭക്ഷണവും ദൂരെ നിന്നെത്തിയ പ്രതിനിധി സുഹൃത്തുക്കള്‍ക്ക് താമസ സൗകര്യവും പൂളിലെ സമീക്ഷയുടെ പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more