1 GBP = 94.66

ലോക് ഡൗൺ സമയത്ത് കുട്ടികളുടെ സർഗവാസനകളെ ഉണർത്തി ക്രിയാത്മക ചിന്തകൾ അവരിൽ ഊട്ടിയുറപ്പിക്കാൻ സമീക്ഷ സർഗവേദി അവസരങ്ങൾ ഒരുക്കുന്നു

ലോക് ഡൗൺ സമയത്ത് കുട്ടികളുടെ സർഗവാസനകളെ ഉണർത്തി ക്രിയാത്മക ചിന്തകൾ അവരിൽ ഊട്ടിയുറപ്പിക്കാൻ സമീക്ഷ സർഗവേദി അവസരങ്ങൾ ഒരുക്കുന്നു
ഈ ലോക് ഡൗൺ സമയത്ത് കുട്ടികളുടെ സർഗവാസനകളെ ഉണർത്തി ക്രിയാത്മക ചിന്തകൾ അവരിൽ ഊട്ടിയുറപ്പിക്കാൻ സമീക്ഷ സർഗവേദി അവസരങ്ങൾ ഒരുക്കുന്നു . ജാതി മത വർണ്ണ വർഗ രാഷ്ട്രീയ അതിർ വരമ്പുകൾ ഇല്ലാതെ കലാദേവിയെ ഉപാസിക്കുവാൻ തയ്യാറായി യു കെയിലെ കുട്ടികൾ മുന്നോട്ട് തന്നെ എന്ന് ഏപ്രിൽ 26ന് അവസാനിച്ച ചിത്രരചനാ മത്സരം തെളിയിച്ചു. കുട്ടികളുടെ ചിത്രങ്ങൾ ഷോർട്ട് ലിസ്റ്റിംഗിനായി തയ്യാറായി കൊണ്ടിരിക്കുന്നു. ചിത്രരചനാ മത്സരത്തിന് തുടർച്ചയായി സമീക്ഷ സർഗവേദി ചലച്ചിത്ര ഗാനാലാപ മത്സരത്തിലേക്ക് കടന്നിരിക്കുന്നു. മറ്റൊരു യേശുദാസോ ചിത്രയോ യു കെയിൽ നിന്ന് ഉണ്ടാവില്ല എന്ന് ആരു കണ്ടു. കുട്ടികൾ ഈ ലോക് ഡൗൺ കാലം പോസിറ്റീവ് ആയി ഉപയോഗിക്കട്ടെ. വീട്ടിലെ ടാബ്ലറ്റുകളും കമ്പൂട്ടറുകളും അല്പ സമയം വിശ്രമിക്കട്ടെ.UK യിലെ കുട്ടികൾക്ക് മനോഹര മലയാള ചലച്ചിത്ര ഗാന മത്സരത്തിലൂടെ പ്രതിഭ തെളിയിക്കാൻ സമീക്ഷ സർഗവേദി ഓൺലൈൻ മത്സരങ്ങൾ ഏപ്രിൽ 27 മുതൽ തുടങ്ങിക്കഴിഞ്ഞു. സബ് ജൂനിയേഴ്സ്, ജൂനിയേഴ്സ്, സീനിയേഴ്സ് വിഭാഗങ്ങളിലായി പതിനെട്ടു വയസിന് താഴെയുള്ള കുട്ടികൾ അണി നിരക്കുന്നു
സബ് ജൂണിയർ – ക്ലാസ്’ 2 വരെ പഠിക്കുന്നവർ – ഏതെങ്കിലും ഒരു മലയാള ചലച്ചിത്ര ഗാനം
ജൂണി യേഴ്സ് – ക്ലാസ് 3 മുതൽ ക്ലാസ് 6 വരെ പഠിക്കുന്നവർ ജോൺസൺ മാസ്റ്ററുടെ ഒരു മലയാള ചലച്ചിത്ര ഗാനം പാടുക
സീനിയേഴ്സ് – ക്ലാസ് 7 മുതൽ 2020 സെപ്തംബർ 1ന് 18 വയസ് തികയാത്തവർക്ക് വരെ – അർജുനൻ മാസ്റ്ററുടെ ഏതെങ്കിലും ഒരു മലയാള ചലച്ചിത്ര ഗാനം പാടുക .
കരോകെയും ഫ്യൂഷനും അനുവദനീയമല്ല.
കുറഞ്ഞത് മൂന്നു മിനിട്ട് എങ്കിലും പാടേണ്ടതാണ്.
ഒരാൾ ഒന്നിൽ കൂടുതൽ എൻട്രി അക്കാൻ പാടില്ല .
പാട്ടിൻ്റെ വീഡിയോ sameekshauk28@gmail.com എന്ന address ൽ അറ്റാച്ച്മെൻ്റായി മെയ് 10 ഞായറാഴ്ച വരെ അയക്കാവുന്നതാണ്.
email ൽ
Participants Name ………….
Class in 2019-20
ഗ്രൂപ്പ് (Subjuniors / Juniors / Seniors )
Date of Birth ( Seniors only)
Parents Name
Parents email address
Parents consent for participation ( Yes or No)
എന്നിവ രേഖപ്പെടുത്തണം.
പ്രൊഫഷണൽ സംഗീതജ്ഞർ ഗാനങ്ങൾ വിലയിരുത്തിയ ശേഷം തിരഞ്ഞെടുക്കുന്ന ഗാനങ്ങൾ Sameeksha facebook ലൂടെ വോട്ടു ചെയ്യാൻ പ്രസിദ്ധപ്പെടുത്തുന്നതാണ് 90% വെയ്റ്റേജ് വിധികർത്താക്കൾക്കും 10% വെയ്റ്റേജ് വോട്ടിംഗിനും ലഭിക്കുന്നതാണ്.
പ്രൊഫഷണൽ വിധികർത്താക്കൾ മാർക്കിടുന്നത് താഴെ പറയുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തിയായിരിക്കും
സബ് ജൂണിയേഴ്സ് – പിച്ച് , ക്ലാരിറ്റി, റിഥം, ആകെ അവതരണം എന്നിവക്ക് 25 % മാർക്ക് വീതം ആയിരിക്കും.
ജൂണിയേഴ്സും സീനിയേഴ്സും –
ശ്രുതി 20%
സ്വരം 20%
താളം 20%
ലയം / ഭാവം 15%
ഉച്ചാരണ ശുദ്ധി 15%
പാട്ട് തിരഞ്ഞെപ്പ് 10%
എന്നിങ്ങനെ ആയിരിക്കും

പ്രതിഭകളെ, സമീക്ഷ സർഗവേദി മത്സരങ്ങളിൽ നിങ്ങൾ മാറ്റുരക്കൂ വിജയികളാവൂ. വിജയികൾക്ക് സമീക്ഷ വാർഷിക സമ്മേളനത്തിൽ വച്ച് കേരളത്തിൽ നിന്നെത്തുന്ന മഹദ് വ്യക്തികൾ സമ്മാന ദാനം നിർവ്വഹിക്കുന്നതും. അവരുടെ ഗാനങ്ങളുടെ വീഡിയോ സമീക്ഷയുടെ ഫേസ് ബുക്ക് പേജിൽ ഇടം പിടിക്കുന്നതുമാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടൂ ഫോൺ
+44 7828 659608
+44 7449 145145
+44 7882 791150
+44 7984 744233

മെയ് 11 മുതൽ സമീക്ഷ സർഗവേദി ഏറ്റവും ജനപ്രിയ സിംഗിൾ സിനിമാറ്റിക് നൃത്ത മത്സരവുമായെത്തുന്നു. വിശദ വിവരങ്ങളും മൂല്യനിർണ്ണയ മാനദണ്ഡവും ഉടൻ പ്രതീക്ഷിക്കുക.

വാർത്ത; ബിജു ഗോപിനാഥ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more