1 GBP = 103.12

ഐതിഹാസിക കര്ഷകസമരത്തിനു ഐക്യദാർഢ്യവുമായി സമീക്ഷ യുകെയുടെ ഒപ്പുശേഖരണം

ഐതിഹാസിക കര്ഷകസമരത്തിനു ഐക്യദാർഢ്യവുമായി സമീക്ഷ യുകെയുടെ ഒപ്പുശേഖരണം

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സമരമായി മാറിയിരിക്കുകയാണ് കർഷകരുടെ ഐതിഹാസിക സമരം . കാർഷികമേഖല കോർപറേറ്റുകൾക്ക് അടിയറ വെയ്ക്കുന്ന കരിനിയമങ്ങൾ പിൻവലിക്കാതെ തങ്ങളുടെ പോരാട്ടം അവസാനിപ്പിക്കുകയില്ലെന്ന് നിലാപാടിൽ കർഷകർ ഉറച്ചുനിൽക്കുകയാണ് . കൊടും ശൈത്യത്തെ അതിജീവിച്ച് ഡൽഹി അതിർത്തികളിൽ തുടരുന്ന സമരത്തെ അടിച്ചമർത്താനും സമരക്കാരെ ഭിന്നിപ്പിക്കാനുമാണ് കേന്ദ്ര ഗവൺമെന്റ് ഇതുവരെ ശ്രമിച്ചത്. എന്നാൽ കർഷക പോരാളികളുടെ ആത്മവീര്യത്തെ ഇതുകൊണ്ടൊന്നും തകർക്കാൻ അംബാനി, അദാനി കമ്പനി സാമ്രാജ്യങ്ങളുടെ വക്താക്കളായ കേന്ദ്രസർക്കാരിന് കഴിഞ്ഞിട്ടില്ല .
ലോകത്തെമ്പാടുനിന്നും വലിയ പിന്തുണയാണ് ഈ സമരത്തിൽ നാടിനെ അന്നമൂട്ടുന്ന കർഷകർക്ക് ലഭിക്കുന്നത്.
കർഷകരുടെ ഐതിഹാസികമായ ചെറുത്തുനിൽപ്പിനെ പിന്തുണച്ചുകൊണ്ടും സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും സമീക്ഷ യുകെ 10001 ഒപ്പുകൾ ശേഖരിക്കുവാൻ തീരുമാനിച്ചു. ഓൺലൈൻ പെറ്റീഷനിലൂടെ ശേഖരിക്കുന്ന ഒപ്പുകൾ ഇന്ത്യാ സർക്കാരിന് സമർപ്പിക്കുന്നതിനായി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് കൈമാറുന്നതാണ്.
രാജ്യത്തിൻറെ ഭക്ഷ്യ സുരക്ഷാ സംരക്ഷിക്കുന്നതിനും കാർഷികമേഖലയെ കോര്പറേറ്റുകൾക്കു തീറെഴുതി കൊടുക്കുന്നതിനെതിരെയും നടത്തുന്ന ധീരമായ പോരാട്ടത്തെ മുഴുവൻ പ്രവാസിസുഹൃത്തുക്കളും പിന്തുണയ്ക്കണമെന്നും തങ്ങളുടെ പിന്തുണ സമീക്ഷയുടെ ഓൺലൈൻ പെറ്റീഷനിലൂടെ രേഖപ്പെടുത്തണമെന്നും സമീക്ഷ യുകെ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി അഭ്യർത്ഥിച്ചു.

സമീക്ഷ യുകെ ഓൺലൈൻ പെറ്റീഷൻ ലിങ്ക് : http://chng.it/kYJdvPTG
വാർത്ത; ബിജു ഗോപിനാഥ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more