1 GBP = 103.12

കോവിഡിന്റെ രണ്ടാം വരവിൽ ആശങ്കയോടെ ബ്രിട്ടൻ , സഹായ സന്നദ്ധരായി സമീക്ഷ യുകെ

കോവിഡിന്റെ രണ്ടാം വരവിൽ ആശങ്കയോടെ ബ്രിട്ടൻ , സഹായ സന്നദ്ധരായി സമീക്ഷ യുകെ

കോവിഡ് 19 ന്റെ രണ്ടാംവരവിനെ ഉത്കണ്ഠയോടെയാണ് ബ്രിട്ടനിലെ ജനസമൂഹം നോക്കികാണുന്നത് . വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന പുതിയ ശ്രേണിയിലുള്ള വൈറസിന്റെ ആവിർഭാവം ആശങ്കയുണർത്തുന്നുണ്ട് .

കോവിഡിന്റെ ആരംഭ ഘട്ടത്തിൽ യുകെയിലെ വിദ്യാർത്ഥികളും ജോലിക്കാരും സന്ദർശകരും അടങ്ങുന്ന മലയാളി സമൂഹം വളരെയേറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചു. ബുദ്ധിമുട്ടനുഭവിക്കുന്നവർക്കായി സമീക്ഷ യുകെ ഹെൽപ്‌ഡെസ്‌ക് ആരംഭിക്കുകയും ഒട്ടേറെപ്പേർക്ക് സഹായങ്ങൾ എത്തിക്കുവാനും കഴിഞ്ഞിട്ടുണ്ട്.

കോവിഡ് 19 ആശങ്കകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകാനും അവർക്കു വേണ്ട സഹായങ്ങളും വിവരങ്ങളും നൽകുവാനും വേണ്ടി സമീക്ഷ യുകെ കമ്മ്യൂണിറ്റി ഹെൽപ്‌ഡെസ്‌ക് പുനരാരംഭിക്കുകയാണ് .

കോവിഡ് 19 രോഗത്തെക്കുറിചു മലയാളി സമൂഹത്തിനുള്ള സംശയങ്ങൾ പരിഹരിക്കുന്നതിനും അവരെ NHS നിർദ്ദേശിക്കുന്ന ശരിയായ വിവരങ്ങളിലേക്കു നയിക്കാനും വേണ്ടി ആരോഗ്യരംഗത്തുള്ള വിദഗ്ധർ ഉൾപ്പെടുന്നതാണ് സമീക്ഷയുടെ മെഡിക്കൽ ഹെൽപ്‌ഡെസ്‌ക്..

ലോക്ക്ഡൌൺ മൂലം കഷ്ടതകൾ അനുഭവിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥിസമൂഹത്തിനു വേണ്ട സഹായങ്ങളും ഉപദേശങ്ങളും നല്കാൻ ഒരു പ്രത്യേക ടീം ആണ് തയ്യാറായിട്ടുള്ളത് .

ഫൈനാൻസ് , ലീഗൽ , പാരന്റൽ ആൻഡ് ചൈൽഡ് കെയർ തുടങ്ങിയ മേഖലകളിലും സ്‌നേഹപൂർണമായ ഉപദേശനിർദേശങ്ങളുമായി സമീക്ഷയുടെ ഹെൽപ് ലൈൻ 24 മണിക്കൂറും തുറന്നിരിക്കുന്നതായിരിക്കും.

യുകെ യുടെ എല്ലാ പ്രവിശ്യകളിലുമായി 25 ബ്രാഞ്ചുകൾ ഉള്ള വളരെ വിപുലമായ നെറ്റ്‌വർക്ക് ആണ് സമീക്ഷയ്ക്കുള്ളത് . ഈ വിഷമകരമായ ഘട്ടത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഏവർക്കും സഹായത്തിനായി സമീക്ഷ പ്രവർത്തകർ ഉണ്ടാവുമെന്നും സമീക്ഷയുടെ ഹെൽപ് ലൈൻ മുഴുവൻ സമയവും പ്രവർത്തിക്കുമെന്നും സമീക്ഷ ദേശിയ സമിതിക്കു വേണ്ടി സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി അറിയിച്ചു
വാർത്ത; ബിജു ഗോപിനാഥ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more