1 GBP = 103.69
breaking news

സമീക്ഷ നൽകിയത് 72 ടിവി കൾ – വിതരണോത്ഘാടനം മാരാരിക്കുളത്തു ; നന്മ നിറഞ്ഞ പ്രവാസിസമൂഹത്തിനു നന്ദി പറഞ്ഞു അധ്യാപകരും കുട്ടികളും

സമീക്ഷ നൽകിയത് 72 ടിവി കൾ  – വിതരണോത്ഘാടനം മാരാരിക്കുളത്തു ; നന്മ നിറഞ്ഞ പ്രവാസിസമൂഹത്തിനു നന്ദി പറഞ്ഞു അധ്യാപകരും കുട്ടികളും

പൊതുവിദ്യാഭ്യാസം  സംരക്ഷിക്കുവാനും എല്ലാവര്ക്കും വിദ്യാഭ്യാസം  എന്ന അവകാശം  കോവിഡ് കാലഘട്ടത്തിൽ  ആർക്കും നഷ്ടപ്പെടാതിരിക്കുവാനും വേണ്ടി സമീക്ഷ യു കെ നടത്തിയ ടി വി ചലഞ്ചിന്‌ അഭൂതപൂർവ്വമായ പ്രതികരണമാണ് യുകെ യിലെ  മലയാളി പ്രവാസി സമൂഹത്തിൽ നിന്ന് ലഭിച്ചത് . നിർദ്ധനരായ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനസൗകര്യം  ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ  ഡിവൈഎഫ്ഐ  നടത്തുന്ന ടി വി ചലഞ്ചിലേയ്ക്ക്  72 ടെലിവിഷൻ സെറ്റുകളാണ് സമീക്ഷ യുകെ സംഭാവനയായി നൽകിയത്. 

അവകാശപോരാട്ടങ്ങളുടെ ചുവന്ന ഭൂമിയായ ആലപ്പുഴയിലെ മാരാരിക്കുളത്തെ ശ്രീ ചിത്തിര മഹാരാജവിലാസം ഗവ: യു പി സ്കൂളിലെ പത്തു കുട്ടികൾക്ക് ടെലിവിഷൻ സീറ്റുകൾ നൽകി അവരുടെ അതിജീവനസ്വപ്നങ്ങൾക്കു സമീക്ഷ യു കെ  DYFI യുടെ സഹായത്തോടെ  നിറം പകർന്നു. 

സ്കൂൾ അങ്കണത്തിൽ നടന്ന മഹനീയ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് ചെയർമാനായ ശ്രീ.കെ.ടി.മാത്യു വിതരണോത്ഘാടനം നിർവഹിച്ചു.  DYFI ജില്ലാ സെക്രട്ടറി ശ്രീ.ആർ.രാഹുൽ., KSTA സംസ്ഥാന സെക്രട്ടറി ശ്രീ. ഡി .സുധീഷ് , ശ്രീ. ശ്രീജിത്ത് , ശ്രീ . അരുൺ പ്രസാദ്  , ശ്രീ സജി രാജൻ തുടങ്ങിയവർ പങ്കെടുത്തു . സമീക്ഷ സെക്രട്ടറി ശ്രീ ദിനേശ് വെള്ളാപ്പള്ളിയുടെയും പ്രസിഡന്റ് ശ്രീമതി.സ്വപ്ന പ്രവീണിന്റേയും ആശംസ സന്ദേശങ്ങൾ ചടങ്ങിൽ വായിച്ചു. 

സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ പി ജി വേണു , സ്റ്റാഫ് സെക്രട്ടറി ശ്രീ യേശുദാസ് എന്നിവർ സമീക്ഷയും DYFI യും നടത്തിയ നന്മ നിറഞ്ഞ  ഈ മഹനീയ പ്രവർത്തനത്തിന് നന്ദി പറഞ്ഞു .  പ്രവാസ ലോകത്തിരിക്കുമ്പോളും സ്വന്തം നാടിനോടും നാട്ടുകാരോടും സമീക്ഷയും അതിലെ അംഗങ്ങളും കാണിക്കുന്ന കരുതൽ   മാതൃകാപരമാണെന്നു അവർ കൂട്ടിച്ചേർത്തുകൊണ്ട് സംഘടനകുടെ തുടർന്നുള്ള പ്രവർത്തനത്തിന് എല്ലാവിധ ഭാവുകങ്ങളും നേർന്നു. 

കേരളത്തിലെ കുരുന്നുകളുടെ വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു സമീക്ഷ നടത്തിയ പ്രവർത്തനങ്ങളുമായി സഹകരിച്ച  നന്മനിറഞ്ഞ എല്ലാ മനസ്സുകൾക്കും സമീക്ഷാ യുകെയുടെ നാഷണൽ കമ്മിറ്റി നന്ദി രേഖപ്പെടുത്തി.   
വാർത്ത; ബിജു ഗോപിനാഥ്. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more