1 GBP = 104.19

കുരുന്നുകൾക്ക് ആശ്വാസമായി സമീക്ഷ യുകെ – ടി വി ചാലഞ്ചിനു മികച്ച പ്രതികരണം

കുരുന്നുകൾക്ക് ആശ്വാസമായി സമീക്ഷ  യുകെ –  ടി വി ചാലഞ്ചിനു മികച്ച പ്രതികരണം

കോവിഡ് – 19 ഭീഷണികാരണം നിലവിലുള്ള  പഠനസംവിധാനങ്ങൾ നടത്തികൊണ്ടുപോവാൻ പറ്റാത്ത അവസ്ഥയാണ് .സാധാരണക്കാരുടെ  പഠനാവകാശം നിഷേധിക്കപെടാതിരിക്കുവാൻ  കേരളസർക്കാർ   പൊതുവിദ്യാഭ്യാസം ഓൺലൈൻ /  ദൃശ്യ മാധ്യമങ്ങളിലൂടെ താത്കാലികമായി നടത്തുകയാണ് . 
എന്നാൽ കേരളത്തിൽ ചെറിയ ഒരു വിഭാഗം നിർധനരായ കുരുന്നുകൾ ഓൺലൈൻ /  ദൃശ്യ മാധ്യമ പഠന സൗകര്യങ്ങൾ ലഭ്യമല്ലാതെ തങ്ങളുടെ പഠനാവസരം നിഷേധിക്കപെടുമോ എന്ന ഉത്കണ്ഠയിൽ അകപ്പെടുകയുണ്ടായി. 

നിർധനരായ ഈ വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ   ഡിവൈഎഫ്ഐയുടെ  നേത്രത്വത്തിൽ നടത്തുന്ന ടി വി ചാലഞ്ചുമായി സഹകരിച്ചു സമീക്ഷ യുകെ നടത്തിയ ടി വി ചാലഞ്ചിനു മികച്ച പ്രതികരണമാണ് ലഭിച്ചത്.  സമീക്ഷയുടെ എല്ലാ ബ്രാഞ്ചുകളിൽനിന്നും പ്രവർത്തകർ നൽകിയ സംഭാവനകൾക്ക് പുറമെ ഒരുപാടു സുമനസ്കരായ ആളുകൾ സമീക്ഷ നേത്രത്വവുമായി ബന്ധപെട്ടു ഈ സദുദ്യമത്തിൽ പങ്കാളിയാവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.  ഏതാണ്ട് എഴുപതോളം ടീവി സെറ്റുകൾ വിദ്യാർഥികളിലേയ്‌ക്ക്‌ എത്തിച്ചു കൊടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് സമീക്ഷ യുകെ . ഈ സദുദ്യമം വിജയകരമായി ഏറ്റെടുത്തതിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സ. എ എ റഹിം സമീക്ഷ യുകെ നേത്രത്വത്തെ നന്ദി അറിയിച്ചു . 

പണമോ ആധുനിക സൗകര്യങ്ങളോ ഇല്ലാത്തിതിന്റെ പേരിൽ ഒരു കുരുന്നിനും തങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങളും ശോഭനമായ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും  മാറ്റിവെയ്‌ക്കേണ്ട സാഹചര്യം കേരളത്തിൽ   ഉണ്ടാവാൻ പാടില്ല. ഇതിനു വേണ്ട എല്ലാ പ്രവർത്തനങ്ങൾക്കും സമീക്ഷ മുൻപന്തിയിൽ ഉണ്ടാവുമെന്ന് സമീക്ഷ നാഷണൽ കമ്മിറ്റി അറിയിച്ചു.  സമീക്ഷയുടെ ടിവി ചാലഞ്ചിനു നേത്രത്വം കൊടുത്ത എല്ലാ സമീക്ഷ പ്രവർത്തകർക്കും ഇതുമായി സഹകരിച്ച എല്ലാ  സുമനസ്സുകൾക്കും സമീക്ഷ ദേശിയ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് സ്വപ്ന പ്രവീണും സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയും  ഹൃദയപൂർവ്വമായ  നന്ദി അറിയിച്ചു  

വാർത്ത; ബിജു ഗോപിനാഥ്. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more