1 GBP = 104.21
breaking news

ഡോ എ സമ്പത്ത് എം പിക്ക് ചേതന യുകെയും എ ഐ സി ഡോര്‍സെറ്റ് ബ്രാഞ്ചും സംയുക്തമായി സ്വീകരണം നല്‍കി

ഡോ എ സമ്പത്ത് എം പിക്ക് ചേതന യുകെയും എ ഐ സി ഡോര്‍സെറ്റ് ബ്രാഞ്ചും സംയുക്തമായി സ്വീകരണം നല്‍കി

ബോണ്‍മൗത്ത്: തിരുവനന്തപുരം ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം എം പി ഡോ എ സമ്പത്തിന് ചേതന യുകെയും എ ഐ സി ഡോര്‍സെറ്റ് ബ്രാഞ്ചും സംയുക്തമായി ബോണ്‍മൗത്തില്‍ സ്വീകരണം നല്‍കി. ബോണ്‍മൗത്തിലെ കിന്‍സണ്‍ കമ്യൂണിറ്റി സെന്ററില്‍ ഇന്നലെ വൈകുന്നേരം ആറു മണിയോടെയെത്തിയ എം പിയെ ചേതന പ്രസിഡന്റ് വിനോ തോമസ് ജനറല്‍ സെക്രട്ടറി ജെ എസ് ശ്രീകുമാര്‍ എ ഐ സി ഡോര്‍സെറ്റ് ബ്രാഞ്ച് ജനറല്‍ സെക്രട്ടറി സുജു ജോസഫ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ചേതന ജനറല്‍ സെക്രെട്ടറി ജെ എസ് ശ്രീകുമാര്‍, സമ്പത്ത് എം പിക്ക് സ്വാഗതം ആശംസിച്ച് കൊണ്ടാണ് സ്വീകരണ സമ്മേളനം ആരംഭിച്ചത്. നേഴുമാരുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ആരോഗ്യ മേഖലയിലെ തൊഴില്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ശ്രമിച്ച സമ്പത്ത് എം പിക്ക് നന്ദി പറഞ്ഞു കൊണ്ടാണ് ശ്രീകുമാര്‍ സ്വാഗത പ്രസംഗം അവസാനിപ്പിച്ചത്. തുടര്‍ന്ന് മറുപടി പ്രസംഗത്തില്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച അതേ വാക്കുകള്‍ ആവര്‍ത്തിച്ച് കൊണ്ട് തന്റെ പിന്തുണ അറിയിച്ചു. തുടര്‍ന്ന് നടന്ന സുദീര്‍ഘമായ പൊതു ചര്‍ച്ചയില്‍ വിവിധ വിഷയങ്ങളില്‍ സംവാദം നടന്നു. ബോണ്‍മൗത്തിലും പരിസരപ്രദേശങ്ങില്‍ നിന്നുമുള്ള സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധിപേര്‍ സംവാദത്തില്‍ പങ്കെടുത്തു. ശ്രീ ശാലു ചാക്കോ. ശ്രീ ബിബിന്‍ വേണുനാഥ്, ശ്രീ സുരേഷ് തേനൂരാന്‍, ശ്രീ സുനില്‍ലാല്‍, ശ്രീ മനോജ് കുമാര്‍ പിള്ള തുടങ്ങിയവര്‍ സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ പതിക്കേണ്ട വിഷയങ്ങള്‍ ചര്‍ച്ചക്ക് മുന്നോട്ട് വയ്ക്കുകയും എം പി ക്ക് നിവേദനം സമര്‍പ്പിക്കുകയും ചെയ്തു.

ചേതനയുടെ പ്രവര്‍ത്തനങ്ങളെ എടുത്ത് പറഞ്ഞ എം പി ഭാരവാഹികളെയും അംഗങ്ങളെയും അഭിനന്ദിക്കുകയും ചേതനയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. നേരത്തെ ചേതന ഓക്‌സ്‌ഫോര്‍ഡ് യൂണിറ്റിന്റെ കുടുംബ സംഗമത്തിലും ഡോ.സമ്പത്ത് എം പി പങ്കെടുത്ത് സംസാരിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more