1 GBP = 103.16

സാം എബ്രഹാമിനെ സയനൈഡ് നൽകി കൊന്ന കേസിൽ ഭാര്യ സോഫിക്ക് 22 വർഷവും കാമുകന് 27 വർഷവും തടവ്

സാം എബ്രഹാമിനെ സയനൈഡ് നൽകി കൊന്ന കേസിൽ ഭാര്യ സോഫിക്ക് 22 വർഷവും കാമുകന് 27 വർഷവും തടവ്

മെൽബൺ: ആസ്ട്രേലിയയിൽ മലയാളി കൊല്ലപ്പെട്ട കേസിൽ ഭാര്യയ്ക്ക് സുപ്രീം കോടതി 22 വർഷം തടവ് ശിക്ഷ ലഭിച്ചു. പുനലൂർ കരവാളൂർ ആലക്കുന്നിൽ സാം എബ്രഹാമിനെ കൊന്ന കേസിലാണ് ഭാര്യ സോഫിയയെ ശിക്ഷിച്ചത്. സോഫിയയുടെ കാമുകൻ അരുൺ കമലാസന് 27 വർഷമാണ് തടവ്.

2015 ഒക്ടോബറിലാണ് സാം എബ്രഹാമിനെ മെൽബണിലെ എപ്പിംഗിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമിന്റെ ഭാര്യ സോഫിയ സാമും സുഹൃത്ത് അരുൺ കമലാസനനും ചേർന്ന് സയനൈഡ് നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. സാം എബ്രഹാമിനെ കിടപ്പറയിൽ വച്ച് ഓറഞ്ച് ജ്യൂസിൽ സയനൈഡ് കലർത്തിക്കൊടുത്ത് കൊലപ്പെടുത്തി എന്ന കുറ്റമാണ് ഇരുവർക്കും മേൽ ചുമത്തിയത്. സംഭവത്തിന് മൂന്നു മാസം മുന്പ് സാമിനെ വധിക്കാൻ ശ്രമിച്ചതിന് മറ്റൊരു വധശ്രമക്കേസ് കൂടി അരുൺ കമലാസനനു മേൽ ചുമത്തിയിരുന്നു. എന്നാൽ സോഫിയയും അരുണും കുറ്റം നിഷേധിക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more