1 GBP = 103.78
breaking news

സല്‍മാന്‍ ഖാന് കഷ്ടകാലം തുടരുന്നു ; ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്ജിക്ക് സ്ഥലംമാറ്റം ; ജയിലില്‍ പ്രീതിസിന്റ കാണാനെത്തി

സല്‍മാന്‍ ഖാന് കഷ്ടകാലം തുടരുന്നു ; ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്ജിക്ക് സ്ഥലംമാറ്റം ; ജയിലില്‍ പ്രീതിസിന്റ കാണാനെത്തി

ജോധ്പൂര്‍: കൃഷ്ണമൃഗവേട്ടക്കേസില്‍ പ്രതിയായ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് ജയിലില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരും. താരത്തിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കേ ഇതിനിടയില്‍ സല്‍മാന്‍ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിയിലെ ജഡ്ജിയെ സ്ഥലം മാറ്റി. ഇതോടെ സല്‍മാന്റെ ജാമ്യം വീണ്ടും അനിശ്ചിതത്വത്തിലായി.

സല്‍മാന്റെ ജാമ്യാപേക്ഷ പരിഗണിച്ചത് സെഷന്‍സ് കോടതി ജഡ്ജി രവീന്ദ്രകുമാര്‍ ജോഷിയാണ്. 87 ജില്ലാ ജഡ്ജിമാര്‍ക്കൊപ്പമാണ് രവീന്ദ്രകുമാര്‍ ജോഷിയെയും സ്ഥലം മാറ്റിയിരിക്കുന്നത്. ഹര്‍ജിയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. ഇന്നലെ കേസ് ഇന്ന് പരിഗണിക്കുന്നതിലേക്ക് മാറ്റിയതിനാല്‍ ഒരു രാവ് കൂടി ജോധ്പൂര്‍ ജയിലിലെ രണ്ടാം നമ്പര്‍ ബാരക്കില്‍ താരം കഴിയാന്‍ നിര്‍ബ്ബന്ധിതമായിരുന്നു. സെഷന്‍ കോടതി താരത്തിന്റെ ജാമ്യഹര്‍ജിയില്‍ തീര്‍പ്പാക്കല്‍ വീണ്ടും നീണ്ടാല്‍ താരത്തിന് ഇനിയും ജയിലില്‍ കിടക്കേണ്ടി വരും. 1998 ല്‍ സിനിമാ ഷൂട്ടിംഗിനിടയില്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് താരത്തിന് അഞ്ചു വര്‍ഷം തടവും 10,000 രൂപ പിഴയുമായിരുന്നു കിട്ടിയത്.

അതേസമയം ഇന്നലെ ജയിലില്‍ അധികൃതര്‍ താരത്തിന് സിനിമാ നടനെന്നോ സൂപ്പര്‍താരമെന്നതോ ആയ ഒരു പരിഗണനയും നല്‍കിയില്ല. ജയില്‍ ഭക്ഷണമാണ് കൊടുത്തത്. അതുകൊണ്ടു തന്നെ അദ്ദേഹം പട്ടിണി കിടന്നു. കൈദി നമ്പര്‍ 106 ല്‍ ഇന്നലെ താരത്തെ കാണാന്‍ അനേകം സിനിമകളില്‍ ഒപ്പം അഭിനയിച്ചിട്ടുള്ള നടി പ്രീതി സിന്റ കാണാനെത്തിയിരുന്നു. ഉച്ചകഴിഞ്ഞ് എത്തിയ പ്രീതിയുമായി സന്ദര്‍ശന മുറിയില്‍ കൂടിക്കാഴ്ച നടത്തിയ താരം ഒന്നര മണിക്കൂറാണ് ചെലവഴിച്ചത്.

സഹോദരിമാരായ അല്‍വിരയും അര്‍പ്പിതയും താരത്തെ കാണാന്‍ ജയിലില്‍ വന്നിരുന്നു. ഇവരെ കൂടാതെ കേസിന്റെ കാര്യം ചര്‍ച്ച ചെയ്യാന്‍ വന്ന അഭിഭാഷനെയും ബോഡിഗാര്‍ഡിനെയു കാണാന്‍ താരം സമ്മതിച്ചു. താരത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഒരു ഹിന്ദിപത്രം സെല്ലില്‍ എത്തിച്ചിരുന്നു. ഒരു തടിക്കട്ടില്‍, ഒരു പായ, ഒരു കൂളര്‍ ഇത്രയുമാണ് സെല്ലിലുള്ളത്. അതേസമയം കേസ് അന്വേഷണത്തില്‍ ഒട്ടേറെ പിഴവുകളുണ്ടെന്നും. വെടിക്കോപ്പുകള്‍ താരം ഉപയോഗിച്ചതായി യാതൊരു തെളിവുമില്ലെന്നാണ് അഭിഭാഷകന്‍ മഹേഷ് ബോറ പറയുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more