1 GBP = 103.92

മാഞ്ചസ്റ്റർ അരീനയിൽ ചാവേറായെത്തിയ തീവ്രവാദിയെ ലിബിയയിലെ യുദ്ധഭൂമിയിൽ നിന്നും രക്ഷപ്പെടുത്തി കൊണ്ട് വന്നത് റോയൽ നേവി; തിരിച്ചെത്തിയത് ബ്രിട്ടന്റെ മണ്ണിൽ ചോരപ്പുഴയൊരുക്കാൻ

മാഞ്ചസ്റ്റർ അരീനയിൽ ചാവേറായെത്തിയ തീവ്രവാദിയെ ലിബിയയിലെ യുദ്ധഭൂമിയിൽ നിന്നും രക്ഷപ്പെടുത്തി കൊണ്ട് വന്നത് റോയൽ നേവി; തിരിച്ചെത്തിയത് ബ്രിട്ടന്റെ മണ്ണിൽ ചോരപ്പുഴയൊരുക്കാൻ

ലണ്ടൻ: ബ്രിട്ടനെ ഞെട്ടിച്ചുകൊണ്ട് മാഞ്ചെസ്റ്റർ അരീനയിൽ കഴിഞ്ഞ മേയിൽ നടന്ന ബോംബാക്രമണത്തിൽ ചാവേറായെത്തിയ സൽമാൻ അബേദിയെ ലിബിയയിൽ നിന്നും രക്ഷപ്പെടുത്തി ബ്രിട്ടനിലെത്തിച്ചത് റോയൽ നേവി. ആഭ്യന്തര യുദ്ധം രൂക്ഷമായ ലിബിയയിൽ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്മാരെ രക്ഷിക്കാൻ നിയോഗിച്ച റോയൽ നേവിയുടെ എച്ച് എം എസ് എന്റർപ്രൈസാണ് സൽമാൻ അബേദിയേയും രക്ഷപ്പെടുത്തിയത്. 2014 ആഗസ്റ്റിലാണ് ട്രിപ്പോളിയിൽ നിന്നും സൽമാൻ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് പൗരന്മാരെ മാൾട്ടയിൽ എത്തിച്ച ശേഷം അവിടെ നിന്നും വിമാനമാർഗ്ഗം ബ്രിട്ടനിലെത്തിച്ചത്.

എന്നാൽ 19 വയസ്സ് മാത്രമുണ്ടായിരുന്ന സൽമാൻ മൂന്ന് വർഷങ്ങൾക്ക് ശേഷം മാഞ്ചെസ്റ്റർ അരീനയിൽ നടന്ന കൺസേർട്ടിൽ ചാവേറായെത്തിയത്. ഏഴു കുട്ടികളടക്കം 22 പേരാണ് അന്നത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വീട്ടിൽ വച്ച് നിർമ്മിച്ച ബോംബുമായെത്തിയാണ് സൽമാൻ സ്വയം പൊട്ടിത്തെറിച്ച് ആക്രമണം നടത്തിയത്.

നൂറോളം ബ്രിട്ടീഷ് പൗരന്മാർക്കൊപ്പം സൽമാൻ അബേദിയേയും ഇയ്യാളുടെ സഹോദരനെയും റോയൽ നേവി ട്രിപ്പോളിയിൽ നിന്നും രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ ബ്രിട്ടനിൽ തിരിച്ചെത്തിയ സൽമാൻ ബ്രിട്ടീഷ് പൗരന്മാരെ തന്നെ കൊന്നൊടുക്കുകയായിരുന്നു. എന്നാൽ നേരത്തെ തന്നെ എം ഐ 5 ഇന്റലിജൻസ് വിഭാഗത്തിന്റെ നോട്ടപ്പുള്ളിയായിരുന്ന സൽമാന്റെ ലിബിയൻ യാത്രയും ഇന്റലിജൻസ് വിഭാഗം നിരീക്ഷണ വിധേയമാക്കിയിരുന്നു. പരിശോധന തുടരാതിരുന്നത് ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിപ്പ്കേടായും കണക്കാക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more