1 GBP = 104.21

സാലിസ്ബറിയിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാൾ ഭക്തിപൂർവ്വം ആചരിച്ചു

സാലിസ്ബറിയിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാൾ ഭക്തിപൂർവ്വം ആചരിച്ചു

ഷൈമോൻ തോട്ടുങ്കൽ

സാലിസ്ബറി : പരിശുദ്ധ ദൈവമാതാവിന്റെ തിരുനാൾ ഭക്തിപൂർവ്വം സാലിസ്ബറിയിൽ ആചരിച്ചു. മെയ് മാസം 15 ന് സാലിസ്ബറിയിലെ ഹോളി റെഡിമിർ കാത്തോലിക് പള്ളിയിൽ വച്ച് നടത്തപ്പെട്ട തിരുന്നാൾ കർമ്മങ്ങളിൽ സാലിസ്ബറിയിലും പരിസരപ്രദേശങ്ങളുമുള്ള നാനാ ജാതി മതസ്ഥർ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു.

ബഹുമാനപ്പെട്ട വികാരിയച്ചൻ റ്റോമി ചിറയ്ക്കൽ മണവാളൻ അച്ചൻ തിരുനാൾ കുർബാനയർപ്പിച്ച് തിരുനാൾ സന്ദേശം നൽകി. രാജേഷ്‌ ടോംസിന്റെയും ജ്യോതി മെൽവിന്റെയും നേതൃത്വത്തിൽ ആലപിച്ച ഗാനങ്ങൾ തിരുന്നാളിനെ കൂടുതൽ ഭക്തിസാന്ദ്രമാക്കി. തിരുനാൾ ആഘോഷങ്ങൾക്ക് ജെയ്സൺ ജോണിന്റെ നേതൃത്തിലുള്ള പള്ളി കമ്മറ്റി അംഗങ്ങൾ നേതൃത്വം വഹിച്ചു. പുതിയ 200 ൽ പരം കുടുംബങ്ങൾകൂടി സലിസ്ബറിയിൽ എത്തിച്ചേർന്നതോടെ നാട്ടിലെ ഇടവക തിരുനാളിന്റെ അനുഭവമായിരുന്നുവെന്ന് കൈക്കാരൻ ജയ്സൺ ജോണും പ്രസിദേന്തി കുര്യാച്ചൻ സെബാസ്റ്റിനും പങ്കുവച്ചു.

ജപമാല പ്രാര്ഥനയോടുകൂടി തിരുനാൾ കർമ്മങ്ങൾക്ക് തുടക്കമായി. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയും ദൈവമാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷണവും നടന്നു. സ്‌നേഹവിരുന്നോടുകൂടി ഈ വർഷത്തെ തിരുനാൾ സമാപിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more