1 GBP = 103.91

സാലിസ്ബറി നോർവിച്ചോക്ക് ആക്രമണത്തിന് പിന്നിലെ കൊലയാളികളെ സി സി ടി വി ദൃശ്യങ്ങളിലൂടെ കണ്ടെത്തിയതായി സൂചന: റഷ്യക്കാരായ ഒന്നിലധികം പ്രതികൾക്ക് പിന്നാലെ പോലീസ്

സാലിസ്ബറി നോർവിച്ചോക്ക് ആക്രമണത്തിന് പിന്നിലെ കൊലയാളികളെ സി സി ടി വി ദൃശ്യങ്ങളിലൂടെ കണ്ടെത്തിയതായി സൂചന: റഷ്യക്കാരായ ഒന്നിലധികം പ്രതികൾക്ക് പിന്നാലെ പോലീസ്

സാലിസ്ബറി: മുൻ റഷ്യൻ ചാരൻ സെർഗെയ് സ്ക്രിപാലിനും മകൾ യൂലിയയ്ക്കുമെതിരെ നടത്തിയ
നോവിചോക് അക്രമണത്തിന് പിന്നിലെ കൊലപാതകികളെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. കൊലപാതകശ്രമത്തിന് പിന്നില്‍ നിരവധി റഷ്യക്കാര്‍ക്ക് പങ്കുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. സാലിസ്ബറിയില്‍ വെച്ചാണ് മുന്‍ ഡബിള്‍ ഏജന്റിന് നേര്‍ക്ക് അക്രമം നടന്നത്.

അക്രമികളെന്ന് സംശയിക്കുന്ന പ്രതികളുടെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് തുണയായത്. യുകെയില്‍ ഈ സമയത്ത് എത്തിയ ആളുകളുടെ രേഖകളുമായി ഒത്തുനോക്കിയാണ് അന്വേഷണം നടക്കുന്നത്. മുന്‍ ഡബിള്‍ ഏജന്റും മകളും വധശ്രമത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ടെങ്കിലും സാധാരണക്കാരിയായ ഡോണ്‍ സ്റ്റുഗ്രെസ് എന്ന 44-കാരി ഈ വിഷബാധയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇവരുടെ പങ്കാളി ചാര്‍ലി റൗളിയും രാസായുധത്തില്‍ നിന്നും വിഷബാധയേറ്റ് ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. സ്‌ക്രിപാലുമാര്‍ക്ക് നേരിട്ടതിന്റെ പത്തിരട്ടി നേര്‍വ് ഏജന്റാണ് സ്റ്റുഗ്രെസിന് നേരിടേണ്ടി വന്നത്. സാലിസ്ബറി സിറ്റി സെന്ററില്‍ എവിടെയോ ഉപേക്ഷിക്കപ്പെട്ട പെര്‍ഫ്യൂം ബോട്ടിലില്‍ നിന്നുമാണ് ഇവര്‍ക്ക് വിഷബാധ ഏറ്റതെന്നാണ് പോലീസ് കരുതുന്നത്. സ്റ്റുഗ്രെസ് താഴെക്കിടന്ന് കിട്ടിയ ബോട്ടില്‍ കൈകളില്‍ സ്‌പ്രേ ചെയ്തതായി പങ്കാളി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പ്രതികളെ തിരിച്ചറിഞ്ഞെന്ന വാര്‍ത്ത സ്ഥിരീകരിക്കാന്‍ മെട്രോപൊളിറ്റന്‍ പോലീസ് തയ്യാറായിട്ടില്ല. അതേസമയം പ്രതികള്‍ റഷ്യക്കാരാണെന്ന് തിരിച്ചറിഞ്ഞതായി ഇതുമായി ബന്ധമുള്ള ശ്രോതസ്സുകള്‍ വ്യക്തമാക്കുന്നു. എന്നാൽ സാലിസ്ബറി സിറ്റി സെന്ററിലെ എലിസബത്ത് ഗാർഡനിൽ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. കൗണ്ടർ ടെററിസം ഗ്രൂപ്പും വിൽറ്റ്ഷെയർ പോലീസും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. അതേസമയം സംഭാവത്തോടനുബന്ധിച്ച് പോലീസ് സുരക്ഷാ വലയത്തിലുള്ള സാലിസ്ബറിയിലെയും പരിസരപ്രദേശങ്ങളിലെയും സൈറ്റുകൾ സംരക്ഷിക്കുന്നതിന്റെ ചുമതല സ്വകാര്യ സെക്യൂരിറ്റി ഗാർഡുകൾക്കും നൽകിയിട്ടുണ്ട്.

സ്ക്രിപാലിനും മകൾക്കുമെതിരെ പ്രയോഗിച്ച അതേ ബാച്ചിലുള്ള നെർവ് ഏജന്റാണ് ഡൗൺ സ്റ്റർജസിനും ചാർളി റൗളിക്കും ബാധിച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഉദ്യോഗസ്ഥർ. സാലിസ്ബറിക്കടുത്തുള്ള പോർട്ടൻ ഡൗണിലെ പരീക്ഷണശാലയിൽ ഇത് സംബന്ധിച്ച് അന്വേഷണം നടന്ന് വരികയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more