1 GBP = 103.70

സാലിസ്ബറിയെ നിശ്ചലമാക്കി ബോംബ് ഭീഷണി; സ്‌ഫോടക വസ്തുവെന്ന് സംശയിക്കുന്ന ബാഗ് കണ്ടെത്തിയത് നഗരഹൃദയത്തിലെ പോസ്റ്റ് ഓഫീസിൽ

സാലിസ്ബറിയെ നിശ്ചലമാക്കി ബോംബ് ഭീഷണി; സ്‌ഫോടക വസ്തുവെന്ന് സംശയിക്കുന്ന ബാഗ് കണ്ടെത്തിയത് നഗരഹൃദയത്തിലെ പോസ്റ്റ് ഓഫീസിൽ

സാലിസ്ബറി: ബ്രിട്ടന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സാലിസ്ബറി സിറ്റിയിലാണ് ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെ ബോംബ് ഭീഷണിയുണ്ടായത്. സിറ്റി സെന്ററിലെ വിൻചെസ്റ്റർ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസിലാണ് ബോംബ് ഭീഷണിയുണ്ടായത്. സ്‌ഫോടക വസ്തുവെന്ന് സംശയിക്കുന്ന പാക്കറ്റ് പോസ്റ്റ് ഓഫീസ് ജീവനക്കാരാണ് ആദ്യം കാണുന്നത്.

പോലീസും ബോംബ് സ്‌ക്വാഡും ഉൾപ്പെടുന്ന വലിയൊരു സംഘമാണ് സ്ഥലത്തെത്തിയത്. പരിസരത്തെ മുഴുവൻ കടകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ച ശേഷമായിരുന്നു അന്വേഷണം. സിറ്റി സെന്ററിലേക്കുള്ള മുഴുവൻ വഴികളും അടച്ച് നടത്തിയ അന്വേഷണം നാല് മണിക്കൂറോളം നീണ്ടു നിന്നും. വൈകുന്നേരം ഏഴു മണിയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് ഉദ്യോഗസ്ഥർ പുറത്ത് വിട്ടിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more