1 GBP = 103.81

സാലിസ്ബറി രാസായുധാക്രമണം: റഷ്യ വിശദീകരണം നൽകണമെന്ന് ബ്രി​ട്ടീ​ഷ്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി സാ​ജി​ദ്​ ജാ​വീ​ദ്

സാലിസ്ബറി രാസായുധാക്രമണം: റഷ്യ വിശദീകരണം നൽകണമെന്ന് ബ്രി​ട്ടീ​ഷ്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി സാ​ജി​ദ്​ ജാ​വീ​ദ്

സാലിസ്ബറി: മു​ൻ റ​ഷ്യ​ൻ ചാ​ര​ൻ സെ​ർ​ജി സ്​​ക്രി​പാ​ലും മ​ക​ൾ യൂ​ലി​യ​യും രാ​സാ​യു​ധാ​ക്ര​മ​ണ​ത്തി​നി​ര​യാ​യ സാലിസ്ബറിയിൽ തന്നെ വീണ്ടും രണ്ടു ബ്രിട്ടീഷ് പൗരന്മാർ രാസായുധാക്രമണമേറ്റ് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നത് അതീവ ഗൗരവതരമായി തന്നെ കാണുന്നുവെന്ന് ആഭ്യന്തരമന്ത്രി സാജിദ് ജാവീദ് വ്യക്തമാക്കി. സ്​​ക്രി​പാ​ലി​നു​നേ​രെ ഉ​പ​യോ​ഗി​ച്ച നെ​ർ​വ് ഏ​ജ​ൻ​റാ​യ നൊ​വി​ചോ​ക് ത​ന്നെ​യാ​ണ്​ ദ​മ്പ​തി​ക​ൾ​ക്കു​നേ​രെ പ്ര​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. മി​ലി​ട്ട​റി റി​സ​ർ​ച് സ​െൻറ​റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ​ നൊ​വി​ചോ​ക്കി​​െൻറ സാ​ന്നി​ധ്യം തി​രി​ച്ച​റി​യു​ക​യും ചെ​യ്തു. ഇ​രു​വ​ർ​ക്കും എ​ങ്ങ​നെ രാ​സാ​യു​ധാ​ക്ര​മ​ണ​മേ​റ്റു എ​ന്നാ​ണ്​ പൊ​ലീ​സ്​ അ​ന്വേ​ഷി​ക്കു​ന്ന​ത്. നെ​ർ​വ് ഏ​ജ​ൻ​റി​​െൻറ സാ​ന്നി​ധ്യം മേ​ഖ​ല​യി​ൽ ഉ​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ത​ദ്ദേ​ശ പൊ​ലീ​സി​നെ കൂ​ടാ​തെ 100 ഭീ​ക​ര​വി​രു​ദ്ധ സേ​നാം​ഗ​ങ്ങ​ളെ​യും മേ​ഖ​ല​യി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

ദ​മ്പ​തി​ക​ൾ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന കൊ​ക്കെ​യ്നോ ഹെ​റോ​യി​നോ അ​മി​ത​മാ​യി ഉ​പ​യോ​ഗി​ച്ച​താ​കാം അ​ബോ​ധാ​വ​സ്​​ഥ​യി​ലാ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ്​ ആ​ദ്യം ക​രു​തി​യ​ത്. എ​ന്നാ​ൽ, ഇ​രു​വ​ർ​ക്കു​മൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ബ​ന്ധു സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ച്ച​തോ​ടെ പൊ​ലീ​സ്​ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്കു ത​യാ​റാ​വു​ക​യാ​യി​രു​ന്നു. ത​​െൻറ ക​ൺ​മു​ന്നി​ലാ​ണ്​ ഡോ​ൺ കു​ഴ​ഞ്ഞു​വീ​ണ​തെ​ന്നും ഉ​ട​ൻ അ​പ​സ്​​മാ​രം ബാ​ധി​ച്ച​പോ​ലെ പി​ട​യാ​ൻ തു​ട​ങ്ങി​യെ​ന്നും വാ​യി​ൽ​നി​ന്ന്​ നു​ര​യും പ​ത​യും ഒ​ലി​ച്ചെ​ന്നും ബ​ന്ധു വി​വ​രി​ച്ചു.  അ​ൽ​പ​സ​മ​യം ക​ഴി​ഞ്ഞ​പ്പോ​ൾ ചാ​ർ​ലി​യും കു​ഴ​ഞ്ഞു​വീ​ണു.

സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ബ്രി​ട്ടീ​ഷ് പൊ​ലീ​സി​​െൻറ നേ​തൃ​ത്വ​ത്തി​ൽ എയിംസ്ബറിയിൽ അ​ഞ്ചി​ട​ത്ത്​ ജ​ന​ത്തി​നു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. വ​ഴി​യി​ൽ കി​ട​ക്കു​ന്ന​തോ വീ​ടി​നു മു​ന്നി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലോ എ​ന്തു ക​ണ്ടാ​ലും തൊ​ട​രു​തെ​ന്ന്​​ ത​​ദ്ദേ​ശ​വാ​സി​ക​ൾ​ക്കു മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണു സ്​​ക്രി​പാ​ലി​നും മ​ക​ൾ​ക്കും നേ​രെ രാ​സാ​യു​ധ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ര​ണ്ടാം ലോ​ക​യു​ദ്ധ​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ യു.​എ​ൻ നി​രോ​ധി​ച്ച രാ​സാ​യു​ധം പ്ര​യോ​ഗി​ക്കു​ന്ന​ത്. നീ​ണ്ട ചി​കി​ത്സ​ക്കു​ശേ​ഷ​വും സ്​​ക്രി​പാ​ൽ അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്തി​ട്ടി​ല്ല. സ്ക്രിപാലും മകളും ആ​ശു​പ​ത്രി വിട്ടിരുന്നെങ്കിലും, അജ്ഞാത കേന്ദ്രത്തിൽ ചികിത്സയിലാണ്. റ​ഷ്യ​യാ​ണ്​ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന്​ ബ്രി​ട്ട​ൻ ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ആ​രോ​പ​ണം റ​ഷ്യ നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം വ​ഷ​ളാ​യി. പ​ര​സ്​​പ​രം ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്​​ഥ​രെ പു​റ​ത്താ​ക്കി​യാ​ണ്​ ഇ​രു​രാ​ജ്യ​ങ്ങ​ളും പ്ര​തി​കാ​രം തീ​ർ​ത്ത​ത്. തു​ട​ർ​ന്ന്​ റ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ​നി​ന്ന്​ ഇം​ഗ്ല​ണ്ട്​ പി​ന്മാ​റു​മെ​ന്ന്​ അ​ഭ്യൂ​ഹ​മു​ണ്ടാ​യി​രു​ന്നു. ബ​ന്ധം വ​ഷ​ളാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ബ്രി​ട്ടീ​ഷ്​ രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളും മ​ന്ത്രി​മാ​രും ലോ​ക​ക​പ്പ്​ മ​ത്സ​രം കാ​ണാ​ൻ എ​ത്തി​യി​ട്ടി​ല്ല. സോ​വി​യ​റ്റ്​ യൂ​നി​യ​നാ​ണ്​ നൊ​വി​േ​ചാ​ക്​​ വി​ക​സി​പ്പി​ച്ച​തെ​ന്ന ആ​രോ​പ​ണം ആ​ദ്യം റ​ഷ്യ​ൻ അ​ധി​കൃ​ത​ർ നി​ഷേ​ധി​ച്ചി​രു​ന്നു.

രാ​ജ്യ​ത്തെ ന​ടു​ക്കി വീ​ണ്ടും രാ​സാ​യു​ധാ​ക്ര​മ​ണം ന​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ റ​ഷ്യ നി​ർ​ബ​ന്ധ​മാ​യും വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​െ​മ​ന്ന്​ ​ബ്രി​ട്ടീ​ഷ്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി സാ​ജി​ദ്​ ജാ​വീ​ദ് വ്യക്തമാക്കിയിരുന്നു. മ​നഃ​പൂ​ർ​വ​മാ​യാ​ലും അ​ബ​ദ്ധ​ത്തി​ലാ​യാ​ലും ​ബ്രി​ട്ടീ​ഷ്​ ജ​ന​ത​യെ ഇ​ത്ത​ര​ത്തി​ൽ ല​ക്ഷ്യം​വെ​ക്കു​ന്ന​ത്​ ഒ​രു ത​ര​ത്തി​ലും ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ല. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ന്താ​ണ്​ ന​ട​ക്കു​ന്ന​തെ​ന്ന്​ വി​ശ​ദീ​ക​ര​ണം ന​ൽ​കേ​ണ്ട​ത്​ റ​ഷ്യ​ൻ സ​ർ​ക്കാ​റി​​െൻറ ബാ​ധ്യ​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സഖ്യരാജ്യങ്ങളുമായി ചേർന്ന് റഷ്യക്ക് മേൽ കടുത്ത ഉപരോധങ്ങൾ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് മേയ് ഭരണകൂടം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more