1 GBP = 103.75

സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളിയുടെ മാതാവ് നാട്ടിൽ നിര്യതയായി….

സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളിയുടെ മാതാവ് നാട്ടിൽ നിര്യതയായി….

സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്കിലെ പഴയകാല മലയാളി ബിനോയ് കുര്യന്റെ ഭാര്യ സാലി ബിനോയിയുടെ മാതാവ് പെരുവ ഒറ്റപ്ലാക്കിൽ പരേതനായ ശ്രീ. മാർക്കോസ് വർഗീസ് ഭാര്യ ശ്രീമതി. മറിയാമ്മ വർഗീസ് (84) നാട്ടിൽ നിര്യതയായി.  മക്കൾ ശ്രീ. ജോസ് വർഗീസ് (മുംബൈ), സണ്ണി വർഗീസ് (കേരള), ഷാജു വർഗീസ് (മുംബൈ), ജോർജ്‌ വർഗീസ് (മസ്കറ്റ്), ബെന്നി വർഗീസ് (കേരള), ശ്രീമതി സാലി ബിനോയി (യു കെ). 

സംസ്ക്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് പെരുമ്പടവം സെന്റ്. ജോർജ്‌ ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.

മാതാവിൻ്റെ നിര്യാണത്തിൽ  യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റുമാരായ എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ, മിഡ്ലാൻഡ് റീജിയൻ പ്രസിഡൻ്റ് ബെന്നി പോൾ, എസ്.എം.എ പ്രസിഡൻറ് കെ.പി.വിജി, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more